അച്ഛന്റെ മരണാനന്തര ചടങ്ങിന് പൾസർ സുനി എത്തി; ഒരു ദിവസത്തെ പരോൾ 

ആറ് വർഷമായി ജയിലിൽ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്
പൾസർ സുനി  /ഫയല്‍ ചിത്രം
പൾസർ സുനി /ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് പ്രതി സുനിൽകുമാറിന് (പൾസർ സുനി) അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പരോൾ. വിചാരണ തടവുകാരനായ സുനി ഇന്നലെ അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തി. രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് സുനിക്ക് കോടതി പരോൾ അനുവദിച്ചത്. 

രാവിലെ 10 മണിക്ക് വീട്ടിലെത്തിച്ച സുനിയെ ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ട് നാലുമണിയോടെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. കേസിൽ അറസ്റ്റിലായി ആറ് വർഷമായി ജയിലിൽ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്. വ്യാഴാഴ്ചയാണ് സുനിയുടെ പിതാവ് നെടുവേലിക്കുടി സുരേന്ദ്രൻ (59) മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER