ഫുട്ബോൾ മത്സരത്തിനിടെ താൽകാലിക ​ഗാലറി തകർന്നു; അപകടം മലപ്പുറ വണ്ടൂരിൽ  

അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലപ്പുറം: മലപ്പുറ വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ താൽകാലിക ​ഗാലറി തകർന്ന് വീണ് അപകടം. നൂറ് കണക്കിന് കാണികൾ തിങ്ങിനിറഞ്ഞിരുന്ന ​ഗാലറിയാണ് തകർന്നുവീണത്. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

സെവൻസ് ഫുട്‌ബോൾ ഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വണ്ടൂരിലെയും നിലമ്പൂരിലെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നെന്നും ഇതാണ് ​ഗാലറി തകരാൻ കാരണമെന്നുമാണ് നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com