പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; അച്ഛന് പത്തുവർഷം കഠിന തടവും പിഴയും 

പിഴത്തുകയിൽ ഒരുലക്ഷം രൂപ കുട്ടിക്കു നൽകണമെന്നും വിധി
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ചേർത്തല പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി സാധാരണ തടവ് അനുഭവിക്കണമെന്നും പിഴത്തുകയിൽ ഒരുലക്ഷം രൂപ കുട്ടിക്കു നൽകണമെന്നും വിധിയിൽ പറഞ്ഞു. 

കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട് ബന്ധു അന്വേഷിച്ചപ്പോഴാണ് പീഡനവിവരം മനസ്സിലായത്. ആലപ്പുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി എ ഇജാസ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അതിജീവനത്തിനും പുനരധിവാസത്തിനും നഷ്ടപരിഹാരത്തുക ശുപാർശ ചെയ്തിട്ടുണ്ട്. തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com