താമരശ്ശേരി ആക്രമണം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും; കോഴിക്കോട് അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും
Hospital
Doctors Protest ഫയൽ
Updated on
1 min read

തിരുവനന്തപുരം : കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും.

Hospital
മതിപ്പുവില 1.65 കോടി , വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.7 കിലോ സ്വര്‍ണ മിശ്രിതം

താമരശ്ശേരിയില്‍ നടന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടും ആശുപത്രി ആക്രമങ്ങള്‍ തടയാന്‍ സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് കെജിഎംഒയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒ അറിയിച്ചിട്ടുണ്ട്.

Hospital
നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറി; നടി സനുഷ പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട് ജില്ലയില്‍ എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പ്രതിഷേധിക്കുമെന്നും സംഘടന വ്യക്തമാക്കി. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക അടക്കം സംഘടന മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങളില്‍ സമയബന്ധിതമായി പരിഹാരം ഉണ്ടായില്ലെങ്കിൽ സേവനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെജിഎംഒ അറിയിച്ചു.

Summary

Government doctors in the state will protest today over the attack on a doctor at Thamarassery Taluk Hospital in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com