പശുവിന്റെ കയറില്‍ കുരുങ്ങി ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

റോഡരികിൽ കെട്ടിയിരുന്ന പശുവിന്റെ കയറിൽ കുടുങ്ങിയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


അയ്മനം: റോഡരികിൽ കെട്ടിയിരുന്ന പശുവിന്റെ കയറിൽ കുടുങ്ങിയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  വല്യാട് പുതുച്ചിറ സാബുവിന്റെ മകൻ അരുൺ (28) ആണു കയറിൽ കുടുങ്ങി ബൈക്ക് മറിഞ്ഞ് മരിച്ചത്. 

ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ സുനിതയ്ക്ക് (30) പരുക്കേറ്റു. ഇവരുടെ അയൽവാസിയായ ബിനീഷിന്റെ മകൾ 3 വയസ്സുള്ള മന്ന മരിയയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. 

തിങ്കളാഴ്ച വൈകിട്ട് കല്ലുങ്കത്ര– ചീപ്പുങ്കൽ റോഡിൽ വല്യാട് എസ്എൻഡിപി ശ്മശാനത്തിനു സമീപമാണ് അപകടം നടന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അരുണിനെ നാട്ടുകാർ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com