ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഇംപോസിഷന്‍ എഴുതിപ്പിച്ച് യാത്രക്കാരന്‍

വാളകം എംഎല്‍എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്‌റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്‌സ്ആപ്പില്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊല്ലം കൊട്ടാരക്കരയിലാണ് രസകരമായ സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്.

എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ ജംഗ്ഷനില്‍ സ്‌റ്റോപ്പുള്ളത് അറിയില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മുന്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിള്ള സ്റ്റോപ്പ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേയെന്നായിരുന്നു യാത്രക്കാരന്റെ തിരിച്ചുള്ള ചോദ്യം.

പരാതി നല്‍കാതിരിക്കാന്‍ എന്തുവേണമെന്ന് യാത്രക്കാരനോട് ഡ്രൈവര്‍ ചോദിച്ചു. ഇംപോസിഷന്‍ എഴുതാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. വാളകം എംഎല്‍എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്‌റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്‌സ്ആപ്പില്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ 'ഇംപോസിഷന്‍' വാട്‌സ്ആപ്പിലെത്തുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. ബസില്‍ തിരക്കുണ്ടായിരുന്നില്ല. എന്നിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യാത്രക്കാരന്റെ പരാതി. ബസിന്റെ ഡ്രൈവര്‍ ആരാണെന്ന് ചോദിച്ച് യാത്രക്കാരന്‍ ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചാണ് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC must pay Compensation of RS 1.5 crore
KSRTC fined Rs 30,000
KSRTC Business Class bus service to start from next week
KSRTC
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com