'അതൊക്കെ ജനം തീരുമാനിക്കേണ്ടത്, എന്റെ കാര്യം പാര്‍ട്ടിയും'; മൂന്നാം പിണറായി സര്‍ക്കാരിനെ കുറിച്ച് മുഖ്യമന്ത്രി

നല്ല ഇടപെടല്‍ശേഷി എംപിമാര്‍ക്ക് ഇടയില്‍ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി
pinarayi vijayan
പിണറായി വിജയന്‍
Updated on
1 min read

കൊച്ചി: മുന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമോയെന്നത് ജനം തീരുമാനിക്കേണ്ടതാണെന്നും തന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് ജോണ്‍ ബ്രിട്ടാസ് എംപി എന്ന നിലയില്‍ ഇടപെടല്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപി എന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസ് ഫലപ്രദമായി ഇതൊക്കെ ചെയ്യുന്നുണ്ട്. നല്ല ഇടപെടല്‍ശേഷി എംപിമാര്‍ക്ക് ഇടയില്‍ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ പറഞ്ഞു.

pinarayi vijayan
'രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്'

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവേചനപൂര്‍വമായ നടപടികളെ ഇവിടുത്തെ പ്രതിപക്ഷം കഴിഞ്ഞ ലോക്‌സഭയില്‍ എതിര്‍ത്തിട്ടില്ല. പലപ്പോഴും കേരള സര്‍ക്കാരിനെ എതിര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഈ ലോക്‌സഭയില്‍ അത്തരം രീതി കാണുന്നില്ല. കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ് എംപിമാര്‍. ആ പ്രവര്‍ത്തനം ഏറിയും കുറഞ്ഞും വിവിധതലങ്ങളില്‍ എംപിമാര്‍ നടത്താറുണ്ട് എന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan
ഒളിവിലും ആഡംബര ജീവിതം, റിസോര്‍ട്ടില്‍ സൗകര്യമൊരുക്കിയത് അഭിഭാഷക

തദ്ദേശതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; എല്ലാ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തലാകും. സര്‍ക്കാരിന്റെ വിലയിരുത്തല്‍ ദൈനംദിനം ജനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം അത് നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

അധികാര വികേന്ദ്രീകരണം നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ മതനിരപേക്ഷതയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കൂടുതല്‍ കരുത്തുപകരുന്നവയാണ്. മതനിരപേക്ഷതയുടെതായ പ്രത്യേകത നമ്മുടെ നാടിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുന്നതുമാണ്. ഇതിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള സമീപനമായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സ്വീകരിക്കേണ്ടത്.

കൊച്ചി നഗരത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് എല്ലാവര്‍ക്കും ബോധ്യമുളള കാര്യമാണ്. ആളുടെ കണ്ണിന്‍ മുന്നിലുള്ള യാഥാര്‍ഥ്യം അത് സാക്ഷ്യപ്പെടുത്തുന്നതാണ്. സാധാരണ വികസനം മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരത്തെയും നഗരത്തിന്റെയും വികസനമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ ഇവയെല്ലാം കേരളത്തിന് തന്നെ അഭിമാനമാണ്.

സമൃദ്ധിയിലൂടെ വിശപ്പ് രഹിതനഗരമാകാനും കൊച്ചിക്ക് കഴിഞ്ഞു. വര്‍ഷങ്ങളായി കൊച്ചിയുടെ ശാപമായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞു. മാലിന്യമല തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അത് നീക്കം ചെയ്ത് ബ്രഹ്മപുരത്തെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുവന്നതും എറണാകുളം മാര്‍ക്കറ്റിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. എംകെ അര്‍ജുനന്‍മാസ്റ്റര്‍ക്കും ജി ശങ്കരക്കുറിപ്പിനും സ്മാരകങ്ങള്‍ ഒരുക്കി സാംസ്‌കാരിക രംഗത്ത് മുന്നേറാനും കഴിഞ്ഞെന്നും പിണറായി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com