നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ പട്ടിക ബിഎല്‍ഒമാര്‍ പരിശോധനയ്ക്കായി ബിഎല്‍എമാര്‍ക്ക് നല്‍കി
The deadline to submit the enumeration form as part of the SIR will end tomorrow.
എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാംഎഐ ഇമേജ്‌
Updated on
1 min read

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. കരട് തയാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ പട്ടിക ബിഎല്‍ഒമാര്‍ പരിശോധനയ്ക്കായി ബിഎല്‍എമാര്‍ക്ക് നല്‍കി. ഈ പട്ടികകളിലെ തിരുത്തലുകള്‍ ഡിസംബര്‍ 18നകം പൂര്‍ത്തിയാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ അറിയിച്ചു.

The deadline to submit the enumeration form as part of the SIR will end tomorrow.
അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടൊറ ഓഫീസര്‍മാരുടെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭ്യമായിരിക്കും. അംഗീകൃതരാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടിക കൈമാറും. ബി എല്‍ ഒ മാരുടെ കൈയ്യിലും പട്ടിക ലഭ്യമായിരിക്കും. ഇത് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും പേര് ഉള്‍പ്പെടാത്തതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാനും കഴിയും.

The deadline to submit the enumeration form as part of the SIR will end tomorrow.
'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പരാതികളും ആക്ഷേപങ്ങളും 2025 ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 22 വരെ സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ Enumeration forms സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്, ഈ കാലയളവില്‍ ഫോം 6-നൊപ്പം നിശ്ചിത സത്യവാങ്മൂലവും സമര്‍പ്പിച്ച് പേര് ചേര്‍ക്കാവുന്നതാണ്.

ഫോം 6: പേര് പുതുതായി ചേര്‍ക്കുന്നതിന്

ഫോം 6A: പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിന്

ഫോം 7: മരണം, താമസം മാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കുന്നതിന്

ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും

ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭ്യമാണ്.

ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവരെ ഇആര്‍ഒമാര്‍ ഹിയറിംഗിന് വിളിക്കുന്നതായിരിക്കും.കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കില്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കാന്‍ പൗരന്മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോ. രത്തന്‍ യു കേല്‍ക്കര്‍ അഭ്യര്‍ത്ഥിച്ചു.

എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങളും പരാതികള്‍ തീര്‍പ്പാക്കലും 2025 ഡിസംബര്‍ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. അതിനുശേഷവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരം തുടര്‍ച്ചയായ പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Summary

The deadline to submit the enumeration form as part of the SIR will end tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com