ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തി കുത്തിയിറക്കി; പോത്തിനോട് കൊടും ക്രൂരത

ഒന്നരവയസ്സുള്ള ‌പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

എടത്വ: പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഒന്നരവയസ്സുള്ള ‌പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തകഴിയിലാണ് സംഭവം. 

തകഴി ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനോടായിരുന്നു ക്രൂരത. പുരയിടത്തില്‍ പോത്തിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു.  വ്യാഴാഴ്ച രാവിലെയാണ് ആക്രമിക്കപ്പെട്ടത് വീട്ടുകാർ ശ്രദ്ധിക്കുന്നത്.  കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്. 

രക്തം വാര്‍ന്ന് അവശ നിലയിലായിരുന്നു പോത്ത്. മൃ​ഗാശുപത്രിയിൽ എത്തിച്ച് പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

sexual harassment under the guise of modeling
Chandy's disregard for Oommen; Oommen Chandy's family does not attend the oath-taking ceremony
Will Pinarayi Vijayan take oath in front of G Sudhakaran?
fuel price hike, v d satheesan, neymar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com