നെടുങ്കണ്ടം: കുഞ്ഞിനെ അടുത്ത വീട്ടിലാക്കി പോയ അമ്മ ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ അയൽ വീട്ടിൽ ഏൽപിച്ച് ചികിത്സക്ക് എന്ന് പറഞ്ഞാണ് അമ്മ പോയത്.
സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ ഭവന സന്ദർശനത്തിന് ഇടയിൽ ഈ വീട്ടിൽ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് അന്വേഷണം വരുന്നത്. ശിശു സംരക്ഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇവിടെ പരിശോധനക്കെത്തി.
അന്വേഷണത്തിൽ നവജാത ശിശുവിൻെറ മതാവുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് സൂചന. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മടങ്ങി എത്തിയാൽ ഉടൻ കുട്ടിയെ ഏറ്റെടുക്കുമെന്നും അമ്മ മറുപടി നൽകിയതായാണ് വിവരം. കുഞ്ഞിനെ നോക്കാൻ ഏൽപ്പിക്കും മുമ്പ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ യുവതി ഇ-മെയിൽ മുഖാന്തരം വിവരം അറിയിച്ചിരുന്നു എന്നും സൂചനയുണ്ട്.
എന്നാൽ ശിശുവിൻെറ പരിപാലനം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൂർത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് സുഹൃത്തിനെ ഏൽപിക്കാൻ കാരണമെന്നും യുവതിയുമായി ബന്ധപ്പെട്ടവർ പറയുന്നു. നവജാത ശിശുവിൻെറ മാതാവിനോടും പരിപാലനം ഏറ്റെടുത്തവരോടും കുഞ്ഞുമായും കമ്മിറ്റി മുമ്പാകെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates