

കൊല്ലം: പത്തനാപുരത്തിന് സമീപം ചെമ്പനരുവിയിൽ വീണ്ടും പുലിയിറങ്ങി വളർത്തു നായയെ പിടിച്ചു. വനം വകുപ്പ് ഓഫീസിനു സമീപത്തെ സജി വിലാസത്തിൽ രാജപ്പന്റെ വളർത്തു നായയെയാണ് പുലി പിടിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ബഹളം കേട്ടു വീട്ടുകാർ ഉണർന്നപ്പോൾ പുലി ഓടിപ്പോകുന്നത് കണ്ടു. ദിവസങ്ങൾക്കു മുൻപ് ചെമ്പനരുവി സുധാ ഭവനിൽ പുഷ്കരന്റെ തൊഴുത്തിൽ നിന്നു ഗർഭിണിയായ ആടിനെയും പുലി പിടിച്ചിരുന്നു.
പുന്നല കറവൂരിലും കഴിഞ്ഞ ദിവസം പുലിയിറങ്ങി വളർത്തു നായയെ പിടിച്ചെന്നു നാട്ടുകാർ പറഞ്ഞു. വനാതിർത്തികളിൽ പകൽ സമയത്ത് പോലും പുലിയെ കാണുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. പുലി ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ് നാട്ടുകാർ. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നു വനം വകുപ്പ് അഭ്യർഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates