സഭയല്ല മേയറെ തീരുമാനിച്ചത്; വിജയത്തിന്റെ ശോഭ കെടുത്തരുത്: മുഹമ്മദ് ഷിയാസ്

മേയറെ തെരഞ്ഞെടുത്തത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്
Muhammed Shiyas
Muhammed Shiyas
Updated on
1 min read

കൊച്ചി: മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സഭാ നേതൃത്വവും ഇടപെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഒരു സഭയും സഭാ നേതൃത്വവും എന്നോടോ നേതൃത്വത്തോടോ ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ദയവായി അത് അവസാനിപ്പിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി പദവികളും തെരഞ്ഞെടുപ്പിന് ശേഷവുമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണ്. അത് പാര്‍ട്ടിയുടെ തീരുമാനമാണ്. ഇതിലേക്ക് മറ്റുള്ളവരെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. സോഷ്യല്‍ മീഡിയ പെയ്ഡ് ന്യൂസിന് മറുപടിയില്ല. സോഷ്യല്‍ മീഡിയയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ഒരു പാര്‍ട്ടിക്ക് തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനാകുമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.

Muhammed Shiyas
ദീപ്തി ആഗ്രഹിച്ചതില്‍ തെറ്റില്ല, പ്രയാസം സ്വാഭാവികം; പാര്‍ട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാല്‍

മേയറെ തെരഞ്ഞെടുത്തത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കെപിസിസിയുടെ മാര്‍ഗനിര്‍ദേശവും മാനദണ്ഡവും അനുസരിച്ച് മാത്രമാണ് തീരുമാനമെടുത്തത്. അതു പ്രഖ്യാപിക്കുക എന്ന ജോലി മാത്രമാണ് ഡിസിസി പ്രസിഡന്റിനുള്ളത്. എല്ലാ നേതാക്കന്മാരും കൂട്ടായി എടുത്ത തീരുമാനമാണത്. തെരഞ്ഞെടുപ്പിലുണ്ടായ ഏറ്റവും നല്ല വിജയത്തിന്റെ ശോഭ കെടുത്തരുതെന്നാണ് പറയാനുള്ളതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെല്ലാം മറുപടി പറയുക ശരിയായ നടപടിയല്ല. അതെല്ലാം പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യണം. അല്ലാതെ പൊതു വേദികളില്‍ ചര്‍ച്ച ചെയ്യരുത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എറണാകുളത്ത് ഉണ്ടായത്. അതിനായി കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കഠിന പ്രയത്‌നം നടത്തിയ സാധാരണ പ്രവര്‍ത്തകരെ വേദനിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയുകയാണ് വേണ്ടത്. അത് എല്ലാവരും പാലിക്കണമെന്നാണ് ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ പറയാനുള്ളത്.

Muhammed Shiyas
'നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ'; ദീപ്തി മേരി വര്‍ഗീസ്, കൊച്ചിയില്‍ പോര്

നേതാക്കന്മാര്‍ കൂട്ടായി എടുത്ത തീരുമാനം ഫലപ്രദമായി നടപ്പിലാക്കും. നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി, അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി അടുത്ത അഞ്ചുവര്‍ഷക്കാലം കൊച്ചി നഗരസഭയുടെ ഭരണത്തിന് ചുമതലപ്പെടുത്തിയവര്‍ നിര്‍വഹിക്കും. അതിനൊപ്പം പാര്‍ട്ടിയുണ്ടാകും. കൃത്യമായി പാര്‍ട്ടി മോണിറ്ററിങ് ചെയ്യും. മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവരുമായും സംസാരിച്ചു, എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ കെപിസിസി അന്വേഷിക്കട്ടെയെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.

Summary

Ernakulam DCC President Muhammed Shiyas said that no church leadership interfered in the mayoral election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com