'എന്നെ ആരും തട്ടിക്കൊണ്ടുപോയതല്ല'; 'കാണാതായ' ബിജെപി സ്ഥാനാര്‍ഥി തിരിച്ചെത്തി

നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്
'എന്നെ ആരും തട്ടിക്കൊണ്ടുപോയതല്ല'; 'കാണാതായ' ബിജെപി സ്ഥാനാര്‍ഥി തിരിച്ചെത്തി
Updated on
1 min read


കൊല്ലം: നെടുവത്തൂര്‍ പഞ്ചായത്തിലെ 'കാണാതായ' ബിജെപി സ്ഥാനാര്‍ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

സിപിഐ അനുഭാവിയായിരുന്ന അജീവ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതില്‍ ദുരൂഹത ഉണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതിനു  പിന്നാലെയാണ് അജീവ് നാടകീയമായി ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിയത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും മാനസിക സമ്മര്‍ദ്ദംകൊണ്ടണ് മാറി നിന്നതെന്നും അജീവ് കുമാര്‍ പറഞ്ഞു. 

അജീവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പിന്നാലെ അജീവ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണവും തുടങ്ങി. അജീവിനെ കാണാതായതുമായി ഇടത് മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്നണി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com