വോട്ടര്‍പട്ടികയില്‍ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
The name can be added in the electoral roll till Friday
വോട്ടര്‍പട്ടികയില്‍ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം.

ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും തദ്ദേശവോട്ടര്‍പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും തദ്ദേശവോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടര്‍ പട്ടികയുടെ കരട് sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ മൊബൈല്‍ നമ്പറുപയോഗിച്ച് സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ നടത്തി വേണം അപേക്ഷ നല്‍കേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് , പോളിംഗ് സ്റ്റേഷന്‍ എന്നിവ തെരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഹിയറിംഗ് വേളയില്‍ നേരിട്ട് നല്‍കാവുന്നതാണ്.

അക്ഷയ സെന്റര്‍ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ അപേക്ഷകന്‍ ആവശ്യമായ രേഖകള്‍സഹിതം ഹീയറിംഗിന്ഹാജരാകണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുന്ന കേസുകളില്‍ രേഖകള്‍ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോള്‍ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.

പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെയും അവ നിര്‍ദ്ദിഷ്ട ഫാറത്തില്‍ നേരിട്ട് നല്‍കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എങ്ങിനെ

1. sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വേണം ഓണ്‍ലൈനായി അപേക്ഷിക്കാന്‍.

2. വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

3. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (jpg, jpeg format  ആയിരിക്കണം. (240 x 320 pixel ; 5 KB to 30 KB) തയ്യാറാക്കി വയ്ക്കണം.

4. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയല്‍പക്കത്തുള്ളവരുടെയോ വോട്ടര്‍പട്ടികയിലെ സീരിയല്‍ നമ്പര്‍ വെബ്‌സൈറ്റിലെ വോട്ടര്‍സര്‍വീസ് ക്ലിക്ക് ചെയ്ത് വോട്ടര്‍സെര്‍ച്ച് വഴി കണ്ടെത്താം

5. തദ്ദേശസ്ഥാപനത്തിന്റെ പേര്, വാര്‍ഡിന്റെ പേരും നമ്പരും, പോളിംഗ് ബൂത്തിന്റെ പേരും നമ്പരും അറിയുക

6. ആധാര്‍കാര്‍ഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷന്‍ ഐഡികാര്‍ഡിന്റെയോ പാസ്‌പോര്‍ട്ടിന്റെയോ ഡ്രൈവിംഗ് ലൈസന്‍സിന്റെയോ മറ്റേതെങ്കിലും ഐഡി കാര്‍ഡാണെങ്കില്‍ അതിന്റെയോ നമ്പര്‍ അറിയുക

7. വെബ്‌സൈറ്റില്‍ 'Sign in 'ക്ലിക്ക് ചെയ്യുക. അതിന് ശേഷം സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ നടത്തുക. യൂസര്‍ നെയിം നല്‍കുന്ന മൊബൈല്‍ നമ്പര്‍ തന്നെയാണ്. ഒരു മൊബൈല്‍ നമ്പറില്‍ നിന്നും പരമാവധി 10 അപേക്ഷകള്‍ സമര്‍പ്പിക്കാം. സൃഷ്ടിക്കുന്ന പാസ് വേര്‍ഡ് ഓര്‍മ്മിച്ചു വയ്ക്കുക

8. അതിന് ശേഷം ലോഗിന്‍ ചെയ്യുമ്പോള്‍ വരുന്ന പേജില്‍ പേര് ചേര്‍ക്കാനായി 'Name Inclusion ' (Form 4 ) ക്‌ളിക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ എന്‍ട്രി വരുത്തുക. മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും എീൃാ4തിരഞ്ഞെടുക്കുക.

9. നിലവിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനായി Correction (Form 6) ക്‌ളിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ എന്‍ട്രി വരുത്തണം.

10. ഒരു തദ്ദേശസ്ഥാപനത്തിനുള്ളില്‍ തന്നെ വാര്‍ഡ് മാറ്റുന്നതിനോ പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനോ Transposition (Form 7) ക്‌ളിക്ക് ചെയ്ത് ആവശ്യമായ എന്‍ട്രികള്‍ വരുത്താവുന്നതാണ്

11.വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിനായി Application for Name deletion ക്‌ളിക്ക് ചെയ്ത് ആവശ്യമായ എന്‍ട്രികള്‍ വരുത്തണം.അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കണം

12. അപേക്ഷ Confirm ചെയ്തു കഴിഞ്ഞാല്‍ അപേക്ഷ ഫാറവും ഹീയറിംഗ് നോട്ടീസും ഡൗണ്‍ലോഡ് ചെയത് പ്രിന്റ് എടുക്കാം

The name can be added in the electoral roll till Friday
ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ;എല്ലാ സഹായവും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കെജി എബ്രഹാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com