

തൃശൂര്‍: 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും ചേര്‍ന്ന് ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധനേടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത സ്റ്റാളിലെ പുലികളി സെല്‍ഫി പോയിന്റ് കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു.
സ്റ്റാളില്‍ ഭാഗ്യക്കുറി നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ചോദ്യത്തിന് ഉത്തരം എഴുതി കൂപ്പണ്‍ ബോക്‌സില്‍ നിക്ഷേപിക്കാം. ശരിയായ ഉത്തരം നല്‍കിയവരില്‍ നിന്ന് വിജയികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.
ഇരിഞ്ഞാലക്കുട സിറോ-മലബാര്‍ കത്തോലിക്കാ രൂപതയുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ട്രസ്റ്റിന്റെ (IDET) സ്വയംഭരണ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്. 2012-ല്‍ സ്ഥാപിതമായശേഷം 13 വര്‍ഷത്തിനുള്ളില്‍ കൊമേഴ്സ്, ഐടി, മാനേജ്മെന്റ്, സൈക്കോളജി, ആര്‍ട്സ്, സയന്‍സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ സര്‍വകലാശാലാ പാഠ്യപദ്ധതിയോടൊപ്പം വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാര മെച്ചപ്പെടുത്തലിനുള്ള പ്രതിബദ്ധതയ്ക്ക് NAAC എ ഗ്രേഡ് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates