'ഒരു രൂപ പോലും ചെവഴിക്കാത്ത ഏക എംഎല്‍എ, വീണാ ജോര്‍ജ് 21 കോടിയുടെ ഫണ്ട് പാഴാക്കി'; രേഖകള്‍ പുറത്തുവിടുമെന്ന് അബിന്‍ വര്‍ക്കി

ഇനിയും കൂടുതല്‍ അവകാശവാദവുമായി വരികയാണെങ്കില്‍ അടുത്ത ദിവസം ഈ സാധനം പുറത്തുവിടും
veena george- abin varkey
വീണാ ജോര്‍ജ്- അബിന്‍ വര്‍ക്കി
Edited By:
Updated on: 
1 min read

പത്തനംതിട്ട: മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ. വീണാ ജോര്‍ജ് എംഎല്‍എയായിരിക്കെ 21 കോടിയുടെ ആസ്തി വികസന ഫണ്ട് പാഴാക്കിയെന്നും ഒരുരൂപ പോലും ചെലവഴിക്കാത്ത ഏക എംഎല്‍എയാണ് വീണാ ജോര്‍ജെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. തന്റെ കൈവശം അതിന്റെ വിവരാവകാശ രേഖകള്‍ ഉണ്ട്. കൂടുതല്‍ അവകാശവാദവുമായി വന്നാല്‍ പുറത്തുവിടുമെന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞു. ഇന്നലെ ഇരവിപേരൂരില്‍ നടന്ന വികസന സദസ്സിലായിരുന്നു അബിന്‍വര്‍ക്കിയുടെ വെല്ലുവിളി.

'കഴിഞ്ഞ ദിവസം കലക്ടേറേറ്റില്‍ കൊടുത്ത വിവരാവകാശ പ്രകാരം എനിക്ക് മനിസാലാക്കാന്‍ കഴിഞ്ഞത് 21 കോടി രൂപയും ചെലവഴിക്കാത്ത കേരളത്തിലെ ഏക നിയോജകമണ്ഡലമാണ് ആറന്മള എന്നാണ്. ഇത് ആരെയും മോശപ്പെടുത്താന്‍ പറയുന്നതല്ല. അത് യാഥാര്‍ഥ്യമാണ്. എന്റെ കൈയില്‍ അതിന്റെ വിവരാവകാശരേഖയുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലം ഒരു രൂപ ആറന്മുള എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ചെലവഴിച്ചിട്ടില്ല. ഇനിയും കൂടുതല്‍ അവകാശവാദവുമായി വരികയാണെങ്കില്‍ അടുത്ത ദിവസം ഈ സാധനം പുറത്തുവിടും' - അബിന്‍ വര്‍ക്കി പറഞ്ഞു.

ആറന്‍മുളയിലെ പുതിയ എംഎല്‍എയും പഴയും എംഎല്‍എയും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് സമീപദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നടക്കുന്നത്. കോഴഞ്ചേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഉണ്ടായ വലിയ വാക്‌പോരിന് പിന്നാലെയാണ് വീണാ ജോര്‍ജിനെതിരെ പുതിയ ആരോപണവുമായി അബിന്‍ വര്‍ക്കി രംഗത്തുവന്നത്.

Summary

The only MLA who hasn't spent even a single rupee'; Abin Varkey alleges Veena George wasted ₹21 crore in MLA funds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER