'സൈബര്‍ ആക്രമണം നടക്കുന്നു'; പി പി ദിവ്യയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

'സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു'
PP Divya
പിപി ദിവ്യ ഫെയ്സബുക്ക്
Updated on
1 min read

കണ്ണൂര്‍: സൈബര്‍ ആക്രമണത്തിനെതിരെ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയുടെ ഭര്‍ത്താവ് വി പി അജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെറ്റായ സൈബര്‍ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് പരാതി. അജിത്തിന്റെ പരാതിയില്‍ കണ്ണപുരം പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിധത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു, സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് അജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നത്. ഇന്നലെയാണ് അജിത്ത് പൊലീസില്‍ പരാതി നല്‍കിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പു ചടങ്ങിലെ പി പി ദിവ്യയുടെ പ്രസംഗത്തിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ രൂക്ഷമായത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ അസ്വാബാവിക മരണത്തിനായിരുന്നു പൊലീസ് ആദ്യം കേസെടുത്തിരുന്നത്. നവീന്റെ മരണം വിവാദമായതോടെ, മൂന്നുദിവസത്തിനു ശേഷമാണ് പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇതിനിടെ ദിവ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com