ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി; നീതിക്കായി നീണ്ട പോരാട്ടം; ഒടുവില്‍...

ഡീലറും കാറിന്റെ നിര്‍മാതാവായ ഹ്യുണ്ടായി മോട്ടോഴ്സുമായിരുന്നു എതിര്‍ കക്ഷികള്‍.
The retired SI got justice in the incident where the gearbox of a running car came loose in kasargod
ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയ സംഭവത്തില്‍ റിട്ടയേര്‍ഡ് എസ്‌ഐക്ക് നീതി ലഭിച്ചു പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: നീണ്ട നിയപോരാട്ടത്തിനൊടുവില്‍ കാസര്‍കോട്ടെ റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നീതി ലഭിച്ചു. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ കൂടിയായ ഡീലര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. 2013 മാര്‍ച്ചിലാണ് പരാതിക്കാരന്‍ കാസര്‍കോടുള്ള ഒരു ഡീലറുടെ പക്കല്‍ നിന്നും ഹ്യുണ്ടായി കാര്‍ വാങ്ങിയത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് 2015 ഏപ്രില്‍ 14നാണ്.

പരാതിക്കാരന്‍ കുടുംബവുമൊത്ത് യാത്ര ചെയ്യവേ കാറിന്റെ ഗിയര്‍ സിസ്റ്റം എന്‍ജിനില്‍ നിന്ന് വേര്‍പെട്ട് റോഡില്‍ വീണു. വണ്ടി നന്നാക്കാന്‍ 30,000 രൂപ വേണമെന്ന് ഡീലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരന്‍ ഇത് അംഗീകരിച്ചില്ല. തന്റെ കുറ്റം കൊണ്ട് സംഭവിച്ചതല്ലാത്തതുകൊണ്ട് സൗജന്യമായി നന്നാക്കി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ഡീലര്‍ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പരാതിക്കാരന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. ഡീലറും കാറിന്റെ നിര്‍മാതാവായ ഹ്യുണ്ടായി മോട്ടോഴ്സുമായിരുന്നു എതിര്‍ കക്ഷികള്‍. വാദത്തിനൊടുവില്‍ പരാതിക്കാരന്റെ ഭാഗത്താണ് ന്യായമെന്ന് കമ്മീഷന്‍ കണ്ടെത്തി.

The retired SI got justice in the incident where the gearbox of a running car came loose in kasargod
മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തി: എണ്‍പതുകാരന് വധശിക്ഷ

ഡീലറും നിര്‍മാതാവും ചേര്‍ന്ന് കാറിന്റെ വിലയായ 3,34,000 രൂപ തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ 25000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ചെലവായും നല്‍കണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡീലര്‍ തയ്യാറായില്ല. അദ്ദേഹം ഉത്തരവിനെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സംസ്ഥാന കമ്മീഷനില്‍ കേസ് പരിഗണിച്ചത് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ ഡി. അജിത് കുമാര്‍, മെമ്പര്‍ കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് എന്‍ ജി മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവരാണ് ഹാജരായത്.

The retired SI got justice in the incident where the gearbox of a running car came loose in kasargod
ചാനല്‍ മത്സരം നിയമ പോരാട്ടത്തിലേക്ക്; കോടികളുടെ മാനനഷ്ടക്കേസുമായി രാജീവ് ചന്ദ്രശേഖറും റിപ്പോര്‍ട്ടര്‍ ടിവിയും

വണ്ടിക്ക് മാനുഫാക്ചറിംഗ് ഡിഫക്ട് ഉണ്ടെന്നും കൂടാതെ സര്‍വീസ് ചെയ്തതില്‍ പോരായ്മകള്‍ ഉണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്ന വാദം ഡീലര്‍ നിഷേധിച്ചു. പരാതിക്കാരന്‍ ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് ഡീലര്‍ വാദിച്ചു. മാത്രവുമല്ല ഇത്രയും നാള്‍ വണ്ടി തന്റെ സര്‍വീസ് സ്റ്റേഷനില്‍ സൂക്ഷിച്ചതിന് പരാതിക്കാരന്‍ നഷ്ടപരിഹാരവും തരണം.

വിശദമായി വാദം കേട്ട സംസ്ഥാന കമ്മീഷന്‍ ഡീലറുടെ ആരോപണങ്ങളില്‍ പിഴവുകള്‍ കണ്ടെത്തി. ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും, അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് വാദിച്ച ഡീലര്‍ക്ക് അതിന്റെ തെളിവുകള്‍ ഹാജരാക്കാനായില്ല. മാത്രവുമല്ല എവിടെയെങ്കിലും വണ്ടി ഇടിച്ചത് കൊണ്ടുണ്ടായ തകരാര്‍ ആണെന്നും തെളിയിക്കാനായില്ല.

'പരാതിക്കാരന്‍ കൃത്യമായി വാഹനം സര്‍വീസ് ചെയ്യാറുണ്ടായിരുന്നു. ഇത് അദ്ദേഹം കേസ് ജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മറ്റൊരു സംഗതി ഡീലര്‍ തന്നെ നിര്‍മ്മാണ തകരാര്‍ ഇല്ലെന്നു വാദിച്ചതാണ്,' പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മഹേഷ് പറഞ്ഞു. 'പരാതിക്കാരന്‍ ഡീലറുടെ പക്കല്‍ വണ്ടി സര്‍വീസിനായി കൃത്യമായ ഇടവേളകളില്‍ ഏല്പിക്കാറുണ്ടായിരുന്നു. ഒടുവില്‍ സര്‍വീസ് നടത്തിയത് 20 ജനുവരി 2015 നാണ്. അതിനാല്‍ ഏപ്രിലില്‍ ഉണ്ടായ അസാധാരണ അപകടത്തിന് ഡീലര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. താന്‍ ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥനായ ഫ്രീ സര്‍വീസ് ഡീലര്‍ നല്‍കിയില്ല.'- കമ്മീഷന്‍ ചുണ്ടിക്കാട്ടി

നിര്‍മാണ തകരാര്‍ ഇല്ലെന്ന് ഡീലര്‍ വാദിച്ചതിനാല്‍ റീഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് കാര്‍ കമ്പനിയെ കമ്മീഷന്‍ ഒഴിവാക്കി. ഡീലര്‍ തന്നെ കാറിന്റെ വിലയായ 3,34,000 രൂപയും, 25000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്‍കണമെന്നാണ് ഉത്തരവ്.

Summary

The retired SI got justice in the incident where the gearbox of a running car came loose in kasargod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com