'മാര്‍ച്ചില്‍ 61 കപ്പലുകള്‍, 100 ബെര്‍ത്തിങ്ങ് കോളുകള്‍; ഹോര്‍മൂസ് പ്രതിസന്ധിയില്‍ ലോകം വിഴിഞ്ഞത്തെ ശ്രദ്ധിക്കുന്നു'

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ് നിലവില്‍ ഒരു വികസന പദ്ധതി മാത്രമല്ല, അതൊരു ആഗോള ആവശ്യകതയായി മാറി
vizhinjam port
vizhinjam port
Updated on
1 min read

തിരുവനന്തപുരം: ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചതായി തിരുവനന്തപുരം എംപി ശശി തരൂര്‍. ആഗോള കപ്പല്‍ ഗതാഗത്തതിന്റെ ശ്രദ്ധ തന്റെ മണ്ഡലത്തിലേക്ക് തിരിയുന്നു എന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസിറ്റിലാണ് തരൂര്‍ വിഴിഞ്ഞം കഴിഞ്ഞ മാസം കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്തുന്നത്. വിഴിഞ്ഞത്ത് അടുക്കാനായി ഏകദേശം നൂറ് കപ്പലുകള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് തരൂര്‍ പറയുന്നത്. തിരുവനന്തപുരം എംപി എന്ന നിലയില്‍ അഭിമാനം നല്‍കുന്നതാണ് കണക്കുകള്‍ എന്നും തരൂര്‍ പറയുന്നു.

vizhinjam port
ആറ് വിമാനത്താവളങ്ങള്‍ തുറന്ന് ഇറാന്‍ , തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ കണക്കുകള്‍ എന്ന നിലയിലാണ് തരൂര്‍ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ലോകം ഒരു പുതിയതും വിശ്വസനീയവുമായ ഇടം അന്വേഷിക്കുകയാണ്. അതിനുള്ള ഉത്തരമാണ് വിഴിഞ്ഞം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ് നിലവില്‍ ഒരു വികസന പദ്ധതി മാത്രമല്ല, അതൊരു ആഗോള ആവശ്യകതയായി മാറിയതായും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

vizhinjam port
പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

2026 മാര്‍ച്ചില്‍ മാത്രം 61 കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി. ഇതിന് അപ്പുറത്താണ് ബര്‍ത്തിങ്ങിന് സാഹചര്യം തേടിക്കൊണ്ടുള്ള കോളുകളുള്ളത്. 100 ബെര്‍ത്തിങ്ങ് കോളുകള്‍ ശേഷിക്കുന്നുണ്ട്. ഒരേസമയം 5 മദര്‍ഷിപ്പുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ വികസനം പുരോഗമിക്കുകയാണ്. കൊളംബോ, സിംഗപ്പൂര്‍ പോലുള്ള അന്താരാഷ്ട്ര തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുന്നത്. ഇത് പുതിയൊരു അവസരം സൃഷ്ടിക്കുകും മറ്റൊരു വന്‍ തുറമുഖത്തിന്റെ ജനനത്തിനും കുടിയാണ് വഴിവയ്ക്കുന്നത് എന്നും തരൂര്‍ പറയുന്നു.

Summary

The Strait of Hormuz crisis has redirected global shipping traffic toward Vizhinjam Port in Thiruvananthapuram, which is now experiencing a surge in activity, with around 100 vessels waiting or seeking entry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com