തിരുവനന്തപുരം: ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. അടുത്തവര്‍ഷം മേയ് വരെ സസ്‌പെന്‍ഷന്‍ തുടരും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണയായി നീട്ടുകയായിരുന്നു. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എ ജയതിലകിനെതിരെ സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷവിമര്‍ശനമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്
അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസില്‍ ബ്ലോവറു'ടെ റോളാണു താന്‍ ഏറ്റെടുത്തതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നുമായിരുന്നു പ്രശാന്തിന്റെ ന്യായീകരണം. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates