ടാപ്പിങ്ങിനിടെ കടുവ ആക്രമിച്ചു ; തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു, പരിക്ക് 

ഈ പ്രദേശത്ത് നേരത്തെ രണ്ടു തവണ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍ / ടെലിവിഷന്‍ ചിത്രം
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍ / ടെലിവിഷന്‍ ചിത്രം
Updated on
1 min read

പാലക്കാട് : പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. 

കടുവയുടെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ പ്രദേശത്ത് നേരത്തെ രണ്ടു തവണ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com