പൊലീസിന്റെ മുക്കിന്‍ തുമ്പത്ത് വിലസി മോഷ്ടാവ്, ഡിഐജി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രത്തില്‍ മോഷണം - വിഡിയോ

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.42 ഓടെയാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയത്.
Theft at temple adjacent to DIG office thrissur
Theft at temple adjacent to DIG office thrissur
Updated on
1 min read

തൃശൂര്‍: പൊലീസിന്റെ മൂക്കിന് താഴെ, തൃശൂര്‍ നഗരത്തില്‍ മോഷ്ടാവിന്റെ വിഹാരം. ഡിഐജി ഓഫിസിനും കമ്മിഷണര്‍ ഓഫീസിനും തൊട്ടടുത്തുള്ള രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ട ഡിഐജി ഓഫീസുമായി ഒരു മതില്‍ പങ്കുവയ്ക്കുന്ന ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും തൊട്ടു ചേര്‍ന്നുള്ള മാരിയമ്മന്‍ കോവിലിലുമാണ് മോഷണം നടന്നത്.

Theft at temple adjacent to DIG office thrissur
ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.42 ഓടെയാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയത്. ഇരട്ടചിറ ക്ഷത്രത്തിലെ ഭണ്ഡാരം തലേന്ന് എണ്ണിയെടുത്തതിനാല്‍ മോഷ്ടാവിന് ഒന്നും കിട്ടിയില്ല. മാരിയമ്മന്‍ കോവിലിലെ ഭണ്ഡാരം കുത്തിത്തുറന്ന ഇയാള്‍ അകത്തുണ്ടായിരുന്ന പണം മുഴുവന്‍ കൊണ്ടുപോയി. ചില്ലറകള്‍ മാത്രമാണ് ബാക്കി വെച്ചത്.

മോഷണം നടന്ന സ്ഥലത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില നിര്‍ണായക രേഖകള്‍ പൊലിസിന് ലഭിച്ചു. ഭണ്ഡാരത്തിന് സമീപത്തുനിന്നു ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നീ തിരിച്ചറിയല്‍ രേഖകളാണ് കണ്ടെടുത്തത്. ഈ കാര്‍ഡുകളില്‍. മനോജ് മുര്‍മു എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി രക്ഷപ്പെടുന്നതിനിടയില്‍ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

നിലവില്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ച രേഖകളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രേഖകള്‍ മറ്റേതെങ്കിലും സ്ഥലത്തുനിന്നും മോഷ്ടിച്ചത് ആകാമെന്നും പോലീസിന് സംശയമുണ്ട്.

Theft at temple adjacent to DIG office thrissur city, The theft took place in two temples near the DIG office and the Commissioner's office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com