ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന് ചെന്നിത്തല; വിളിച്ചത് മഴയെക്കുറിച്ച് പറയാനെന്ന് ഹസൻ- ചർച്ചയിൽ സമവായമില്ല

പാർട്ടിക്കകത്ത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു
സുധാകരനും രമേശ് ചെന്നിത്തലയും/ ഫെയ്‌സ്ബുക്ക്
സുധാകരനും രമേശ് ചെന്നിത്തലയും/ ഫെയ്‌സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിൽ സമവായമായില്ല. വിഷയം ഹൈക്കമാൻഡ് പരിഹരിക്കട്ടെയെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. എഐ നേതാക്കളെയാണ് സുധാകരൻ ചർച്ചയ്ക്ക് വിളിച്ചത്. ചെന്നിത്തലയ്ക്ക് പിന്നാലെ ഹസനും സുധാകരനുമായി ചർച്ച നടത്തി.

'വിളിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം അതു കേൾക്കുകയും ചെയ്തു. പരിഹാരമുണ്ടാകുമോ എന്നു നോക്കാം. വിഷയങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ എന്താകുമെന്ന് നോക്കട്ടെ'- ചെന്നിത്തല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

ചർച്ചയ്ക്ക് ശേഷം ഹസന്റെ പ്രതികരണം പരിഹാസത്തോടെയായിരുന്നു. ചർച്ച നടന്നത് മഴ പെയ്യാത്തതിനെക്കുറിച്ചായിരുന്നുവെന്നാണ് ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അൽപ്പം സംഘടനാ കാര്യങ്ങൾ സുധാകനുമായി സംസാരിച്ചെന്നും ഹസൻ അതിനു ശേഷം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയനായത്തിൽ കെപിസിസി പ്രസിഡന്റ് ആശങ്ക അറിയിച്ചെന്നും ഹസൻ പരിഹസിച്ചു. പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് പറയേണ്ട കാര്യമില്ലെന്നും ഹസൻ വ്യക്തമാക്കി. 

സംസ്ഥാന കോൺ​ഗ്രസിലെ പോര് ഒഴിവാക്കാനുള്ള ചർച്ചയുമായാണ് കെപിസിസി പ്രസിഡന്റ് മുന്നോട്ടു പോകുന്നത്. ​ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് അധ്യക്ഷൻ ശ്രമിക്കുന്നത്. പാർട്ടിക്കകത്ത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു. 

രമേശ് ചെന്നിത്തല, ഹസൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ മസ്കറ്റ് ഹോട്ടലിൽ‌ യോ​ഗം ചേർന്നിരുന്നു. അടുത്ത ആഴ്ച നേക്കാൾ ഒന്നിച്ച് ഡൽഹിയിലെത്തി കോൺ​ഗ്രസ് അധ്യക്ഷനു പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന കടുത്ത നിലപാടാണ് നേതാക്കൾക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

2 flight services cancelled between Karipur and Nedumbassery, passengers protest strongly
Pinarayi Vijayan, VD Satheesan
G Sukumaran Nair
 Joy Mathew
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com