There is no rift with Mullappally, Tharoor has not said anything big wrong -k sudhakaran
കെ സുധാകരൻ ഫയൽ

'മുല്ലപ്പള്ളിയുമായി അകല്‍ച്ചയില്ല; തരൂര്‍ വലിയ അബദ്ധം ഒന്നും പറഞ്ഞിട്ടില്ല, കൃഷ്ണമണി പോലെ സംരക്ഷിക്കും'

'തരൂര്‍ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു. വലിയ അബദ്ധം ഒന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല'
Published on

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് അകല്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുല്ലപ്പള്ളി കണ്ണൂരില്‍ പാര്‍ട്ടിക്ക് അടിത്തറ പണിത നേതാവാണ്. ഞങ്ങള്‍ ഒരമ്മപെറ്റ മക്കളെ പോലെയാണെന്നും കെ സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഭവ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതില്‍ കുറച്ചുകാലമായി വീഴ്ചയുണ്ടായി. അതില്‍ ഖേദമുണ്ടെന്നും കോഴിക്കോടെത്തി മുല്ലപ്പള്ളിയെ നേരിട്ട് കണ്ട ശേഷം സുധാകരന്‍ പറഞ്ഞു.

കാലത്തിന്റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം മാറി.മുല്ലപ്പള്ളിയുമായി ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായി എന്നത് സത്യമാണ് കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്നതില്‍ ദുഃഖമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇടതു സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും തിരുത്താന്‍ വൈകിയത് മനഃപൂര്‍വ്വം അല്ല അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച്ച ഉണ്ടായി, ഇതുപോലെ എല്ലാ നേതാക്കളെയും ഒപ്പം നിര്‍ത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തരൂര്‍ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു. വലിയ അബദ്ധം ഒന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും കെ സുധാകരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com