കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചു, കള്ളന്‍ ഓടി രക്ഷപ്പെട്ടു; തൃശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം

നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം
ATM robbery attempt in Thrissur
ATM robbery attempt in Thrissurസ്ക്രീൻഷോട്ട്
Updated on
1 min read

തൃശൂര്‍: നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി 12.30 ഓടേയാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം നടന്നത്. ഈ എടിഎമ്മിന് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍. ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എത്തിയ മോഷ്ടാവാണ് കവര്‍ച്ചാശ്രമം നടത്തിയത് എന്ന് കരുതുന്നു. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാവ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ അലാറം അടിക്കുകയും കള്ളന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

ATM robbery attempt in Thrissur
'ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്'; ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍

ബാങ്ക് മാനേജര്‍ക്കും പൊലീസുകാര്‍ക്കും ഉടന്‍ തന്നെ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ ബാങ്ക് മാനേജറും പൊലീസും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. വിരലടയാള വിദഗ്ധര്‍ അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ് പൊലീസ്.

ATM robbery attempt in Thrissur
അത് കോടീശ്വരനല്ല, 'കോടീശ്വരി'; മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ല; 25 കോടിയുടെ ഉടമ കാണാമറയത്ത് തുടരും
Summary

Thief escapes after alarm goes off while trying to break it with cutter; ATM robbery attempt in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com