'കൂട്ടിക്കൊണ്ട് പോരലുകള്‍ സുരക്ഷിതമാക്കാം'; കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'ചങ്ങാതിമാര്‍ മാത്രമായുള്ള യാത്രകളില്‍ പിയര്‍ ഗ്രൂപ്പ് പ്രഷര്‍ കൂടുതലാവുന്നതും ഡ്രൈവിംഗ് അപകടകരമാക്കും.'
mvd warning
carഫയൽ
Updated on
1 min read

തിരുവനന്തപുരം: കുടുംബ സമേതമുളള യാത്രകളില്‍ കൂടുതല്‍ കരുതലോടെ വാഹനം ഓടിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്. യാത്രയാക്കാന്‍ ദൂരെയുള്ള റെയില്‍വേ സ്‌റ്റേഷനിലേക്കും എയര്‍ പോര്‍ട്ടിലേക്കും കുടുംബ സമേതം വണ്ടിയെടുത്ത് ഇറങ്ങുമ്പോള്‍ യാത്രയാകുന്നവരും യാത്രയാക്കി തിരിച്ച് വരുന്നവരും സുരക്ഷിതരാവണമെന്നും എംവിഡി കുറിച്ചു.

കുടുംബ സമേതം ഉള്ള യാത്രയാക്കലുകളും കൂട്ടിക്കൊണ്ട് പോരലുകളും പലതും വലിയ ദുരന്തത്തില്‍ കലാശിച്ചതായി സമീപ കാല വാര്‍ത്തകളില്‍ കാണാം. ഇതൊരു മുന്നറിയിപ്പായി കണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എംവിഡി കുറിക്കുന്നു.

mvd warning
സദസില്‍ ആളില്ല, 'എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്'; സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കുറച്ച് നേരത്തേ തന്നെ യാത്രകള്‍ പുറപ്പെടുക. പരസ്പരം സംസാരിച്ച് കല പില കൂട്ടി ആനന്ദിച്ചുള്ള യാത്രകളില്‍ ഡ്രൈവര്‍ ഡിസ്ട്രാക്ടഡ് ആകാന്‍ സാധ്യത കൂടുതലാണ്. ഡിസ്ട്രാക്ഷന്‍ സാധ്യതകള്‍ പരമാവധി കുറക്കുക. ചങ്ങാതിമാര്‍ മാത്രമായുള്ള യാത്രകളില്‍ പിയര്‍ ഗ്രൂപ്പ് പ്രഷര്‍ കൂടുതലാവുന്നതും ഡ്രൈവിംഗ് അപകടകരമാക്കും.

രാത്രി വൈകി തിരികെയുള്ള യാത്രകളില്‍ പ്രത്യേകിച്ച് അദ്ധരാത്രി മുതല്‍ പുലുര്‍ച്ചെ വരെ ഉറക്കം പിടിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഈ സമയങ്ങളില്‍ ഡ്രൈവ് ചെയ്യുന്നവര്‍ ഉറക്കത്തിന്റെ ലക്ഷണം കിട്ടിയാലുടന്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് കുറച്ചു സമയമെങ്കിലും ഉറങ്ങിയ ശേഷം മാത്രം യാത്ര തുടരുക.

കോട്ടുവാ, കണ്ണുകള്‍ക്ക് തൂക്കം തുടങ്ങിയവയെല്ലാം ഉറക്കം വരുന്നതിന്റെ സൂചനകളാണ്. ലക്ഷ്യസ്ഥാനം അടുത്തെത്തി എന്നു കരുതി ഉറക്കത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുന്നത് ദുരന്തകാരണമാകും എന്നത് മറക്കരുത്!

യാത്രക്ക് മുന്‍പും ഇടയിലും ആഹാരം മിതമായ അളവില്‍ മാത്രം കഴിക്കുക,അര്‍ദ്ധരാത്രി കഴിഞ്ഞും ഉച്ചഭക്ഷണം കഴിഞ്ഞും ഉള്ള സമയങ്ങള്‍ ഉറങ്ങിപ്പോക്കാനുള്ള സാധ്യത കൂടുതലാണ്.

മയക്കം വരാന്‍ സാധ്യതയുള്ള മരുന്നുകള്‍ കഴിച്ചിട്ടുണ്ടെങ്കില്‍ ഇത്തരം ഡ്രൈവിംഗ് ഒഴിവാക്കുക

സഹയാത്രികരുമായി കൊച്ചുവര്‍ത്തമാനം പറയുക, പോഡ്കാസ്റ്റുകള്‍ കേള്‍ക്കുക, ഇടക്കിടക്ക് വിന്‍ഡോ തുറന്ന് വായു സഞ്ചാരം ഉണ്ടാക്കുക, ചെറിയ ടീ ബ്രേക്കുകള്‍ എടുക്കുക തുടങ്ങിയവയെല്ലാം സുരക്ഷിത യാത്രക്ക് ഗുണം ചെയ്യും

പിക് അപ്, ഡ്രോപ്പിംഗ് ആവശ്യങ്ങള്‍ക്ക് ദീര്‍ഘദൂര രാത്രി യാത്രയില്‍ പരിചയ സമ്പന്നരായ പ്രൊഫഷണല്‍ ടാക്‌സി ഡ്രൈവര്‍മാരെയും വാഹനങ്ങളെയും ഉപയോഗപ്പെടുത്തുന്നത് വഴി കൂടുതല്‍ സുരക്ഷിതരാവുന്നതോടൊപ്പം ഓണക്കാലത്ത് അവര്‍ക്കും ഒരു സഹായമാകും. ദീര്‍ഘദൂര യാത്ര ആവശ്യമുള്ള വിമാനത്താവളത്തിലേക്ക് കുടുംബ സമേതം പോകാതെ പ്രിയപ്പെട്ടവരെ പൂമുഖപ്പടിയില്‍ നിന്ന് സന്തോഷത്തോടെ യാത്രയാക്കുന്നതും സ്വീകരിക്കുന്നതുമാണ് സുരക്ഷിതം.

വൈകാരികതയുടെ പേരിലുള്ള സുരക്ഷിതമല്ലാത്ത യാത്രകള്‍ ഒഴിവാക്കാം. അവധിക്കാല ഓര്‍മ്മകള്‍ എന്നും സന്തോഷത്തിന്റെതാവട്ടെ!

mvd warning
'സരിന് എതിരെയും ' പേരിന് ' ഒരു പെണ്ണ് കേസ് എങ്കിലും ഉണ്ടാക്കി എടുക്കണ്ടേ!'; ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടക്കേസ്
Summary

Things a driver should keep in mind when traveling with family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com