'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല ന​ഗരം കേരളത്തിൽ; മുംബൈ, ബം​ഗളൂരു, ചെന്നൈ മെട്രോ സിറ്റികളേക്കാൾ മികച്ചത്' (വിഡിയോ)

പുകഴ്ത്തി സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു
Sridhar Vembu
Sridhar Vembu
Updated on
1 min read

തിരുവനന്തപുരം: മറ്റ് വൻകിട മെട്രോ ന​ഗരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച ജീവിത നിലവാരം വാ​ഗ്ദാനം ചെയ്യുന്നത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണെന്നു സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. ഒരു പൊതു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം തിരുവനന്തപുരത്തെ പ്രശംസിച്ചു.

ബം​ഗളൂരു, മുംബൈ തുടങ്ങിയ മെട്രോ ന​ഗരങ്ങൾ നേരിടുന്ന ​ഗതാ​ഗതക്കുരുക്ക്, വായു മലിനീകരണം, അമിതമായ ജീവിതച്ചെലവ് തുടങ്ങിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.

Sridhar Vembu
'ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്'; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

അദ്ദേഹത്തിന്റെ വാക്കുകൾ

'എനിക്ക് തിരുവനന്തപുരത്ത് വരാൻ വലിയ ഇഷ്ടമാണ്. മിക്കവാറും ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള ന​ഗരമായിരിക്കും ഇത്. ഇക്കാര്യം പുറത്ത് ഉച്ചത്തിൽ പറയാൻ എനിക്ക് പേടിയാണ്. കാരണം ഈ നന്മയ്ക്ക് ആരുടേയെങ്കിലും ദൃഷ്ടി തട്ടിയാലോ എന്നു ഞാൻ ഭയപ്പെടുന്നു.'

'ബം​ഗളൂരു, മുംബൈ, ചെന്നൈ ന​ഗരങ്ങളിലുള്ളവരുടെ ട്വീറ്റുകൾ നോക്കു. അവിടുത്തെ സംരംഭകരെല്ലാം ജീവിത നിലവാരത്തെക്കുറിച്ച് പരാതി പറയുന്നവരാണ്. എന്നാൽ കേരളത്തിൽ ചില സഹസ്യക്കൂട്ടുകളുണ്ട്. അത് കേരളത്തിലുടനീളം കാണാം. അതു കാത്തുസൂക്ഷിക്കേണ്ടതാണ്'- അദ്ദേഹം വ്യക്തമാക്കി.

Sridhar Vembu
'ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു'; പരാതി നൽകി ഷിംജിത മുസ്തഫ
Summary

Zoho Founder and CEO Sridhar Vembu says that Thiruvananthapuram, the capital of Kerala, offers the best quality of life in India compared to other major metro cities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com