അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

15,030 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി നഗരസഭാ സെക്രട്ടറി
Trivandrum Corporation
തിരുവനന്തപുരം നഗരസഭ
Edited By:
Updated on: 
2 min read

തിരുവനന്തപുരം: അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ നിയമം കർശനമാക്കാൻ മുന്നിൽനിൽക്കുന്ന കേരള പൊലീസിന് തന്നെ തിരിച്ചടിയായി തിരുവനന്തപുരം നഗരസഭയുടെ പിഴ. നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള പൊലീസിന് തിരുവനന്തപുരം കോർപ്പറേഷൻ 15,030 രൂപ പിഴ ചുമത്തി. സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു.

Trivandrum Corporation
നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളായ പിഎംജി, വഴുതക്കാട് എന്നിവിടങ്ങളിലാണ് കാൽനടയാത്രക്കാർക്കും റോഡ് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പരസ്യ ബോർഡുകൾ ഉയർത്തിയത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നഗരത്തിൽ നടന്ന പൊലീസ് കായിക മേളയുടെ പ്രചാരണാർത്ഥമാണ് പൊലീസുകാർ തന്നെ ഈ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. പൊതുനിരത്തുകളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്നും അവ സ്ഥാപിക്കുന്നവർക്കെതിരെ വിവേചനമില്ലാതെ കനത്ത പിഴ ചുമത്തണമെന്നുമുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.

Trivandrum Corporation
ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

നഗരസഭ നൽകിയ പിഴ നോട്ടീസ് തുടർനടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവി കായിക മേളയുടെ സംഘാടകരായ ഉദ്യോഗസ്ഥർക്ക് കൈമാറി. നിയമം ലംഘിച്ച് ബോർഡ് സ്ഥാപിച്ചതിന് നഗരസഭയ്ക്ക് ആവശ്യമായ പിഴത്തുക അടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളും പൊലീസും നടപടിയെടുക്കണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് നിയമപാലകർ തന്നെ പിഴയുടെ ചൂടറിഞ്ഞത്.

Trivandrum Corporation
ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

നേരത്തെയും രാഷ്ട്രീയ പാർട്ടികൾക്കെതിരെയും സംഘടനകൾക്കെതിരെയും ഇത്തരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി തിരുവനന്തപുരം നഗരസഭ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 19.7 ലക്ഷം രൂപ നഗരസഭ പിഴ ചുമത്തിയിരുന്നു.

നേരത്തെയും രാഷ്ട്രീയ പാർട്ടികൾക്കെതിരെയും സംഘടനകൾക്കെതിരെയും ഇത്തരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി തിരുവനന്തപുരം നഗരസഭ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 19.7 ലക്ഷം രൂപ നഗരസഭ പിഴ ചുമത്തിയിരുന്നു.

Trivandrum Corporation
'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി
Summary

In a classic case of the enforcers facing their own rules, the Thiruvananthapuram Municipal Corporation has slapped a fine of Rs 15,030 on the Kerala Police for illegally erecting promotional flex boards in public places across the city

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com