തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കൗൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണയെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്
Arya Rajendran Thiruvananthapuram Mayor
ആര്യ രാജേന്ദ്രന്‍ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ട തർക്കത്തിൽ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണയെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.

യോഗത്തിൽ വൈകാരികമായി മറുപടി നൽകിയ മേയർ ആര്യ രാജേന്ദ്രൻ, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി.ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മേയർക്കെതിരായ മുൻകാല ആരോപണങ്ങളും ബിജെപി കൗൺസിലർമാർ ഉയർത്തി. പ്രതിരോധവുമായി ഭരണപക്ഷം കൂടി രംഗത്ത് എത്തിയതോടെ ചേരി തിരിഞ്ഞുള്ള വാക്കേറ്റമായി. വാക്പോരിനിടെ ആര്യയും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൗൺസിൽ ഹാളിലെ മൈക്ക് ഓഫ് ചെയ്തതോടെ ബിജെപി അംഗങ്ങൾ, യോഗം ബഹിഷ്കരിച്ചു. എങ്കിലും മേയർ യോഗ നടപടികളുമായി മുന്നോട്ട് പോയി. വിവാദങ്ങളിൽ മേയർ നിലപാട് വിശദീകരിക്കുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയിൽ വസ്തുത അറിയാൻ പ്രതിപക്ഷ അംഗങ്ങൾ ഒന്നു ഫോൺ വിളിക്കുക പോലും ചെയ്തില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. എന്നാല്‍, മേയർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മറുപടി നല്‍കി.

Arya Rajendran Thiruvananthapuram Mayor
ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താനും കുടുംബവും നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചത്. നിയമപരമായി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nurse dies of amoebic meningoencephalitis in Alappuzha
NYC Mayor Mamdani
NCCBM recruitment 2026 project associate vacancies through walk in interview selection process
un security council
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com