30 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: റെക്കോർഡ് വിൽപന; 89.85 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു

നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1.30-ന്; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും
Kerala State Onam Bumper Lottery
Kerala State Onam Bumper Lotteryfile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026-ന്റെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഈ വർഷത്തെ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനവും മന്ത്രി നിർവ്വഹിക്കും.

Kerala State Onam Bumper Lottery
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്ക് റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനത്തുക 30 കോടി രൂപയായി ഉയർത്തിയത്. ഈ റെക്കോർഡ് സമ്മാനത്തുക ജനങ്ങൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. തിരുവോണം ബമ്പറിനായി ആകെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളിൽ 89.85 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ടിക്കറ്റുകൾ കൂടി ഇന്നത്തോടെ പൂർണ്ണമായും വിറ്റുതീരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Kerala State Onam Bumper Lottery
ഏജന്റിനെകൊണ്ട് പരാതി കൊടുപ്പിച്ച് കൈക്കൂലി വാങ്ങി, കോര്‍പ്പറേഷന്‍ ഓവര്‍സിയറും ഏജന്റും പിടിയില്‍

ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അധ്യക്ഷത വഹിക്കും. കാട്ടാക്കട എംഎൽഎ എം.ആർ. ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളായി സംസാരിക്കും. ചടങ്ങിൽ ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജു പി.എ. സ്വാഗതവും ജോയിന്റ് ഡയറക്ടർ അനിൽകുമാർ കെ.എസ്. കൃതജ്ഞതയും രേഖപ്പെടുത്തും. ഒന്നാം സമ്മാനം നേടുന്ന കോടീശ്വരൻ ആരാണെന്ന ആകാംക്ഷയിലാണ് ഭാഗ്യാന്വേഷികൾ.

Kerala State Onam Bumper Lottery
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍
Summary

The stage is set for the grand draw of the prestigious Thiruvonam Bumper 2026 lottery carrying an unprecedented first prize of Rs 30 crore, scheduled to take place tomorrow, September 26, at Gorkhy Bhavan in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com