മലബാറിലെ തീയ്യരും തെക്കന്‍ കേരളത്തിലെ ഈഴവരും ഒന്നല്ല: പഠനം

തീയ്യ വിഭാഗത്തിന് പ്രത്യേക ജാതി ഐഡന്റിറ്റി വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് കിര്‍ത്താഡ്‌സിന്റെ പഠനം പുറത്ത് വന്നിരിക്കുന്നത്.
Thiyyas of Malabar and Ezhavas of South Kerala are anthropologically different: Study
Thiyyas of Malabar and Ezhavas of South Kerala are anthropologically different: Studyfile
Updated on
1 min read

കോഴിക്കോട്: മലബാറിലെ തീയ്യരും തെക്കന്‍ കേരളത്തിലെ ഈഴവരും സാംസ്‌കാരികപരമായും നരവംശപരമായും രണ്ട് വ്യത്യസ്ത സമൂഹങ്ങളാണെന്ന് കണ്ടെത്തല്‍. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (കിര്‍ത്താഡ്‌സ്) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തീയ്യ വിഭാഗത്തിന് പ്രത്യേക ജാതി ഐഡന്റിറ്റി വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് കിര്‍ത്താഡ്‌സിന്റെ പഠനം പുറത്ത് വന്നിരിക്കുന്നത്.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തീയ്യരെ പ്രത്യേക ജാതിയായി കണക്കാക്കണമെന്നും ഈഴവരെയും ബില്ലവരെയും ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് തീയ്യ ക്ഷേമ സഭ കമ്മീഷനെ സമീപിച്ചിരുന്നു. തീയ്യര്‍ ഈഴവരില്‍ നിന്ന് വ്യത്യസ്തരാണെന്നാണ് കിര്‍ത്താഡ്‌സിന്റെ കണ്ടെത്തല്‍. കള്ള് ചെത്തല്‍ രണ്ട് സമുദായങ്ങളുടെയും പ്രധാന തൊഴിലായിരുന്നു. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കമ്മീഷന് സമര്‍പ്പിക്കും.

1958 ല്‍ കേരള സ്റ്റേറ്റ് സര്‍വീസ് റൂള്‍ രൂപീകരിച്ചതു മുതല്‍ ഈഴവരെയും തീയ്യരെയും ഒറ്റ വിഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പട്ടികജാതി/പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍ കേളു നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന് നല്‍കിയ മറുപടിയില്‍, തീയ്യരെ മറ്റ് ജാതികളുടെ ഉപജാതിയായി കണക്കാക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞു. തീയ്യര്‍ക്ക് പ്രത്യേക ഐഡന്റിറ്റി നല്‍കുമോ എന്ന ചോദ്യത്തിന് മന്ത്രി നേരിട്ട് ഉത്തരം നല്‍കിയില്ല. മന്ത്രിയുടെ മറുപടി പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ടെന്ന് തീയ്യ ക്ഷേമ സഭ പറഞ്ഞു. തീയ്യര്‍ മറ്റ് ജാതികളുടെ ഉപജാതിയല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, പ്രത്യേക പരിഗണനയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ ആവശ്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. തീയ്യര്‍ ഒരു ഉപജാതിയല്ലെങ്കില്‍, പ്രത്യേക പദവി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയുന്നത് എന്താണെന്ന് ക്ഷേമ സഭയുടെ ജനറല്‍ സെക്രട്ടറി വിനോദന്‍ തിരുത്തി ചോദിച്ചു.

രണ്ട് സമുദായങ്ങളെയും വേര്‍തിരിക്കുന്നതിനെതിരെ എസ്എന്‍ഡിപി ശക്തമായി രംഗത്തെത്തി. ഇത് ഈഴവ സമുദായത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്. ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഭാഗീയ ശ്രമമാണെന്ന് എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്തത് മലബാറിലെ തീയ്യന്മാരാണ്. തലശ്ശേരിയിലെ തീയ്യന്മാരാണ് ജഗന്നാഥ ക്ഷേത്രത്തില്‍ ആദ്യമായി ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍, മധ്യ ഭാഗങ്ങളില്‍ ഈഴവ വിഭാഗം തന്നെയാണ് മലബാറിലെ തീയ്യരെന്നും രണ്ട് വിഭാഗങ്ങളും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Summary

Thiyyas of Malabar and Ezhavas of South Kerala are anthropologically different: Study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com