ധവളപത്രം എഐ ഉപയോഗിച്ച് തയ്യാറാക്കി; ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു; ആരോപണവുമായി തോമസ് ഐസക്

ഒരാഴ്ചയില്‍ താഴെ സമയത്തിനുള്ളില്‍ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോള്‍ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു
Thomas Isaac
തോമസ് ഐസക്
Updated on
1 min read

തിരുവനന്തപുരം: എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിലെ രഹസ്യരേഖകള്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

Thomas Isaac
നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ​ഗുരുതരമായ വിഷയമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണമെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.195 വരുന്ന രേഖ ഒരാഴ്ചയിൽ താഴെ സമയം കൊണ്ടാണ് തയ്യാറാക്കിയത്. ഇത്രയും സാങ്കേതിക വിശദാംശങ്ങളും ദൈർഘ്യവും ഉള്ള ഒരു രേഖ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കണമെങ്കിൽ സർക്കാരിന്റെ വൻ തോതിലുള്ള ധനകാര്യ രേഖകൾ എഐ ഉപയോ​ഗിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. നിലവിലുള്ള മാർ​ഗ നിർദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകൾ എഐ പ്ലാറ്റ്ഫോമുകളിൽ ഉപയോ​ഗിക്കാൻ പാടില്ല.

Thomas Isaac
ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ!; 'രാജി സന്നദ്ധത'യില്‍ മറുപടിയുമായി സുരേഷ് ഗോപി

രഹസ്യരേഖകൾ എഐ ഉപയോ​ഗിച്ച് വിശകലനം ചെയ്യുന്നതിൽ സുപ്രീംകോടതി തന്നെ നിയന്ത്രണം നൽകിയിട്ടുണ്ട്.നിയമസഭയിൽ വെക്കുന്ന രേഖകളുടെ ആധികാരികത ഇല്ലാതാക്കുകയാണ് ഇത്തരം നടപടി. ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനംദിന ക്യാഷ് ബാലൻസ് അടക്കമുള്ളവ ഇനി ആർക്കും ലഭ്യമാകും. സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.സീക്രട്ട് സെക്ഷനിലെ രേഖകൾ പരിശോധിക്കാൻ എഐ ഉപയോ​ഗിച്ചിട്ടുണ്ടോ?, ധനവകുപ്പിന് പുറത്തുള്ളവർക്ക് എടുക്കാൻ കഴിയും വിധം വിവരങ്ങൾ ഇപ്പോൾ ഡിജിറ്റൽ സ്പേസിൽ ഉണ്ടോ?, ധവളപത്രം തയ്യാറാക്കാൻ ഏതൊക്കെ ജനറേറ്റിവ് എഐ ഉപകരണങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്?, അതിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങൾ എന്തൊക്കെയാണ്? എന്നതടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു

കേരളത്തിലെ വികസനചെലവ് വളരെക്കുറവാണെന്ന് ഉൾപ്പെടെയുള്ള അബദ്ധങ്ങൾ ധവളപത്രത്തിൽ എങ്ങനെ വന്നു എന്ന് ഇപ്പോഴാണ് മനസിലായതെന്നും തോമസ് ഐസക് പറഞ്ഞു. റിസർവ് ബാങ്കിന്റെ വിവരങ്ങളാണ് എഐ വിശകലനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പണം ആർബിഐയുടെ കണക്കിൽ​ ​ഉൾപ്പെടില്ല. ​ഗ്രാന്റായാണ് അത് കണക്കാക്കുന്നത്.- തോമസ് ഐസക് പറഞ്ഞു.

Summary

Thomas Isaac has alleged that the white paper was prepared using AI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com