ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് മെഡിക്കൽ കോളജും മിംസ് ആശുപത്രിയും സന്ദർശിച്ചിട്ടുണ്ടോ? ആരോഗ്യവകുപ്പിനെ അറിയിക്കണം 

9008 026081 എന്ന നമ്പറിൽ ഐഡിഎസ്പി ഡോക്ടറുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്
Published on

കോഴിക്കോട്:  കോഴിക്കോട് മെഡിക്കൽ കോളജും കോഴിക്കോട് മിംസ് ആശുപത്രിയും സന്ദർശിച്ചവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിർദേശം. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളജ് സന്ദർശിച്ചവരും സെപ്റ്റംബർ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രി സന്ദർശിച്ചവരുമാണ് ബന്ധപ്പെടേണ്ടത്. ഇവർ 9008 026081 എന്ന നമ്പറിൽ ഐഡിഎസ്പി ഡോക്ടറുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 

നിലത്തു വീണു കിടക്കുന്ന ഫലങ്ങൾ ഭക്ഷിക്കുകയോ വവ്വാലുകൾ ചേക്കേറുന്ന മരങ്ങളോടു ചേർന്ന ജലസ്രോതസ്സുകളിലെ വെള്ളം കുടിക്കുകയോ ചെയ്യരുത്. പന്നിഫാമുകൾ വലയിട്ട് സൂക്ഷിക്കുകയും വവ്വാലുകൾ പ്രവേശിക്കുന്നില്ലെന്നു ഉറപ്പുവരുത്തുകയും വേണം. കടുത്ത തലവേദനയോടു കൂടിയ പനി, ഛർദി എന്നീ ലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം. സ്വയം ചികിത്സ നടത്തരുത്. എല്ലാവരും മാസ്ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com