വലിയ ഇടയന് വിടനല്‍കി സാംസ്‌കാരിക നഗരി; മാര്‍ ജേക്കബ്ബ് തൂങ്കുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

മാര്‍ ജേക്കബ്ബ് തൂങ്കുഴിയുടെ സംസ്‌കാര ശുശ്രൂഷയുടെ ഒന്നാംഘട്ടം ഞായര്‍ രാവിലെ 11.30ന് തൃശൂര്‍ അതിരൂപത മന്ദിരത്തില്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു.
Mar Jacob Thoonguzhy
Thousands paid tribute to Mar Jacob Thoonguzhy
Updated on
1 min read

തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. മാര്‍ ജേക്കബ്ബ് തൂങ്കുഴിയുടെ സംസ്‌കാര ശുശ്രൂഷയുടെ ഒന്നാംഘട്ടം ഞായര്‍ രാവിലെ 11.30ന് തൃശൂര്‍ അതിരൂപത മന്ദിരത്തില്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ഭൗതികദേഹം തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്കയിലേക്കയില്‍ പൊതുദര്‍ശനത്തിനുവെച്ചു. കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Mar Jacob Thoonguzhy
തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

മാര്‍ ജേക്കബ്ബ് തൂങ്കുഴിയുടെ ഭൗതികദേഹം വൈകീട്ട് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലെത്തിച്ചശേഷം മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലി നടന്നു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് സന്ദേശം നല്‍കുക. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ഷംഷാബാദ് അതിരൂപത മെത്രാപോലീത്ത മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ എന്നിവര്‍ സഹകാര്‍മികരായി.

കുര്‍ബാന മധ്യേ മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസഫ് പൊരുന്നേടം അനുസ്മരണ സന്ദേശം നല്‍കും. പകല്‍ ഒന്നിന് ഭൗതികശരീരം കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി പള്ളിയിലേക്ക് കൊണ്ടുപോയി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചിനാനിയിലിന്റെ കാര്‍മികത്വത്തിലുള്ള പ്രാര്‍ഥനയ്ക്കുശേഷം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോഴിക്കോട് കോട്ടുളിയില്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ഹോം ഓഫ് ജനറലേറ്റില്‍ സംസ്‌കാര ശുശ്രൂഷയുടെ സമാപന കര്‍മങ്ങള്‍ നടത്തും.

Mar Jacob Thoonguzhy
'ഒരു രാജ്യം ഒരു നികുതി സാക്ഷാത്കരിക്കപ്പെട്ടു, നാളെ മുതല്‍ ലാഭത്തിന്റെ ഉത്സവം'; ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് മോദി

നാളെ രാവിലെ 9.30 വരെ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനം നടക്കും. 9.30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഘട്ടം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടത്തും. 10ന് വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ ജേക്കബ് തൂങ്കുഴിയെ അനുസ്മരിക്കും. തുടര്‍ന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയോടുകൂടിയ സംസ്‌കാര ശുശ്രൂഷയുടെ മൂന്നാംഘട്ടം നടത്തും.

Summary

Thousands paid tribute to Mar Jacob Thoonguzhy, former Metropolitan of the Archdiocese of Thrissur who died Wednesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com