സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
Three-day dry day in the state
Three-day dry day in the stateai image
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

Three-day dry day in the state
'പടച്ചതമ്പുരാനെ, ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാന്‍ കഴിഞ്ഞു; കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് പോലെ'; പിഎം ശ്രീയില്‍ കെ സുരേന്ദ്രന്‍

ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാല്‍ ഡെങ്കിപ്പനി കേസുകളും എലി പനി കേസുകളും വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യരംഗം കൂടുതല്‍ വഷളാവാന്‍ ഇടയാക്കിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഇതും കൂടി കണക്കിലെടുത്താണ് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

Three-day dry day in the state
'പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ': നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി
Summary

Three-day dry day in the state; Health Department takes action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com