വിവാഹാലോചന നിരസിച്ചതില്‍ പ്രതികാരം, പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, മൂന്ന് പേര്‍ പിടിയില്‍

ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്താണ് സംഭവം
three-member gang arrested
three-member gang arrested for attacking the homes ottapalam
Updated on
1 min read

പാലക്കാട്: വിവാഹാലോചന നിരസിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘം പിടിയില്‍. ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്താണ് സംഭവം. തൃക്കടീരി ആറ്റാശ്ശേരി പടിഞ്ഞാറക്കര വീട്ടില്‍ മുഹമ്മദ് ഫാസില്‍ (20), കുറ്റിക്കോട് കോടിയില്‍ വീട്ടില്‍ മുഹമ്മദ് ഫവാസ് (21), വീരമംഗലം ചക്കാലക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് സാദിഖ് (20) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

three-member gang arrested
കെ ഫോണില്‍ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; 444 രൂപ മുതല്‍ നിരക്ക്, അറിയാം വിവിധ പാക്കേജുകൾ

ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു പാവുകോണത്ത് യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടത്. വിവാഹം ആലോചിച്ച പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും വീടുകൾക്ക് നേരെ ആയിരുന്നു ആയുധങ്ങളുമായെത്തിയ യുവാക്കളുടെ ആക്രമണം.

three-member gang arrested
കൊച്ചിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്‌സോ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വീടുകളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ബന്ധുവിനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Summary

A three-member gang has been arrested ottapalam palakkad for attacking the homes of a girl and her relatives in retaliation for her rejection of a marriage proposal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com