വയനാട്ടിൽ ദാരുണ അപകടം; കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

പഴയ വൈത്തിരിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.
Wayanad Accident
മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

കൽപ്പറ്റ: വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിന്റെ ഭാര്യ സിജി, മകൻ അഭി (അമൽ) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിന്നൽ ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.

അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും നാരായണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. കടുത്ത പരിക്കുകളോടെ നാരായണന്റെ ഭാര്യ സിജിയെയും മകൻ അഭിയെയും ഉടൻ തന്നെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. കൽപ്പറ്റ ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary

In a tragic road accident at Old Vythiri in Wayanad, three members of a family were killed when a KSRTC Minnal bus collided with an autorickshaw on Monday morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com