തിരുവനന്തപുരത്ത് മത്സ്യം കഴിച്ചവര്‍ക്ക് അസ്വസ്ഥത, മൂന്ന് പേര്‍ കൂടി ചികിത്സതേടി

പാളയം മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി വീട്ടില്‍ പാകം ചെയ്ത മീനാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം.
Three people under treatment after eating fish in Thiruvananthapuram
Three people under treatment after eating fish in Thiruvananthapuram
Updated on
1 min read

തിരുവനന്തപുരം: തലസ്ഥാനത്ത് മീന്‍ കഴിച്ച മൂന്നു പേര്‍ കൂടി ആശുപത്രിയില്‍. വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് മീന്‍ വിഭവം കഴിച്ചവരില്‍ രണ്ട് പേർ മരിച്ചതിന് പിന്നാലെയാണ് മൂന്ന് പേര്‍കൂടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുന്നത്. എന്നാല്‍, ഇന്ന് ചികിത്സ തേടിയവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരല്ല. പാളയം മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി വീട്ടില്‍ പാകം ചെയ്ത മീനാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം.

Three people under treatment after eating fish in Thiruvananthapuram
'ആക്ഷന്‍ ഹീറോ ബിജു' താരം 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍

മീനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ തുടര്‍ച്ചയായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കി. തിരുവനന്തപുരം പാളയത്ത് നിന്നും കോവളത്തുനിന്നും ഇന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു. സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി എറണാകുളം സിഐഎഫ്ടിയിലേക്ക് അയക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കൂടുതല്‍ ഇടങ്ങളില്‍ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Three people under treatment after eating fish in Thiruvananthapuram
മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി; ഉത്തരവിറങ്ങി

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ഭക്ഷ്യ വിഷബാധ സംശയം നിലനില്‍ക്കെയാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. കൊല്ലം സ്വദേശി റഷീദ ബീവി, മരുമകന്‍ ഷാജി ന്നിവരുടെ മരണത്തില്‍ പത്തോളജി ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധ സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരികയുള്ളു.

Summary

Three people under treatment after feeling unwell after eating fish in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mulayam Singh Yadav's Younger Son, Prateek Yadav, Dies At 38
BJP vote share remains largely unchanged in Kerala despite winning three seats
heatstroke
 valparai accident update
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com