മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ആശുപത്രിയിലുപേക്ഷിച്ച് മുങ്ങിയ രണ്ടാനച്ഛന്‍ പിടിയില്‍

മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. മര്‍ദ്ദനമേറ്റ നിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പാലക്കാട് വച്ചാണ് പൊലീസ് പിടികൂടിയത്. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് ഉടനെയാണ് അര്‍മാന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതെന്ന് പൊലീസ് പറയുന്നു.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൂന്ന് വയസുള്ള ഷെയ്ക്ക് സിറാജാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മര്‍ദനമേറ്റ നിലയിലാണ് കുഞ്ഞിനെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മരണ വിവരമറിഞ്ഞതോടെ അര്‍മാന്‍ മുങ്ങുകയായിരുന്നു. 

ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്.

സംഭവത്തില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അര്‍മാനെ പിടികൂടിയത്.കുട്ടി മരിച്ചതിനു പിന്നാലെ ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമ ബംഗാള്‍  സ്വദേശി മുംതാസ് ബീവിയെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com