മഹാബലിയെ വരവേൽക്കാനൊരുങ്ങി തൃക്കാക്കര ക്ഷേത്രം; 25000 പേർക്ക് ഓണസദ്യ

ഏതാണ്ട് 25000 ആളുകള്‍ ഇത്തവണ തിരുവോണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
thrikkakkara temple
പ്രസിദ്ധമായ തൃക്കാക്കര ഓണസദ്യ ഇന്ന്
Updated on
1 min read

കൊച്ചി: തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ദർശനം നടത്താൻ എത്തിയത്. എട്ട് മണിയോടെയാണ് മഹാബലിയെ വരവേല്‍ക്കല്‍ ചടങ്ങ് നടക്കുക. ഇതിന് ശേഷം ശ്രീബലി നടക്കും. 10.30 ഓടെ പ്രസിദ്ധമായ തൃക്കാക്കര സദ്യയ്ക്ക് തുടക്കമാകും. ഏതാണ്ട് 25000 ആളുകള്‍ ഇത്തവണ തിരുവോണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സദ്യയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. തൃക്കാക്കര ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിന്ന ഓണ മഹോത്സവം ഇതോടെ കൊടിയിറങ്ങും.

മഹാബലിയും വാമനനും ഒരുപോലെ ആരാധിക്കപ്പെടുന്ന അപൂര്‍വതയാണ് തൃക്കാക്കരയുടെ ഓണ മഹോത്സവം. ചിങ്ങ മാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെയാണ് തൃക്കാക്കരയിലെ തിരുവോണ ഉത്സവം തീരുക. കൊടിയേറിയാല്‍ പത്ത് ദിവസം ചടങ്ങുകളാണ്. പത്ത് അവതാരങ്ങളുടെ ദശാവതാര ചാര്‍ത്ത് ഓരോ ദിനവും ഉണ്ട്. അഞ്ചാം നാളിലെ വാമന ചാര്‍ത്തിന് വലിയ തിരക്കാണ്. പത്തു ദിവസവും പൂക്കളം തീര്‍ക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

thrikkakkara temple
തിരുവോണത്തോണി ആറന്മുളയില്‍ എത്തി; പാര്‍ത്ഥ സാരഥി ക്ഷേത്രത്തിൽ ഓണസദ്യ

ഉത്സവത്തിന്‍റെ അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം സദ്യ നല്കും. 90-കളുടെ ആദ്യം ക്ഷേത്ര ജീവനക്കാര്‍ക്കും ഓണക്കച്ചവടക്കാര്‍ക്കും ആനക്കാര്‍ക്കും വേണ്ടിയാണ് തിരുവോണ സദ്യ ആരംഭിച്ചത്. 90-കളുടെ അവസാനം തിരുവോണത്തിന് വരുന്ന ജനങ്ങള്‍ക്ക് കൂടി തിരുവോണ സദ്യ നല്കാന്‍ ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com