ഭാര്യയെ വെട്ടിക്കൊല്ലാൻ അഗതിമന്ദിരത്തിലെ 19 കാരന് ക്വട്ടേഷൻ നൽകിയ ഭർത്താവ് പിടിയിൽ; വടിവാളുമായി ഒളിഞ്ഞിരുന്ന യുവാവിനെ നാട്ടുകാർ പൊക്കി

അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ ഷിബുവിനെ പരിചരിക്കുന്നതിനിടെയാണ് സൗഹൃദവും ക്വട്ടേഷൻ ആസൂത്രണവും നടന്നതെന്ന് പൊലീസ്
TCR murder accused
TCR murder accused
Edited By:
Updated on
1 min read

തൃശ്ശൂർ: കുടുംബവഴക്കിനെത്തുടർന്ന് സ്വന്തം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ സഹവാസിക്ക് ക്വട്ടേഷൻ നൽകിയ ഭർത്താവും സുഹൃത്തും ചേർപ്പിൽ പൊലീസ് പിടിയിലായി. തൃശ്ശൂർ ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), അഗതിമന്ദിരത്തിലെ അന്തേവാസിയായ വിഷ്ണു (സത്യം-19) എന്നിവരെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന നിലയിലായ ഷിബുവിനെ അദ്ദേഹം കഴിഞ്ഞിരുന്ന അഗതിമന്ദിരത്തിൽനിന്നും, വടിവാളുമായി ഒളിഞ്ഞിരുന്ന വിഷ്ണുവിനെ ഷിബുവിന്റെ വീട്ടുപരിസരത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വർഷങ്ങളായി ഭാര്യയുമായി നിലനിന്നിരുന്ന ആഭ്യന്തര തർക്കങ്ങളെത്തുടർന്നാണ് ഷിബു അഗതിമന്ദിരത്തിൽ അഭയം തേടിയത്. എന്നാൽ, ഷിബുവിന്റെ സ്വന്തം വീട്ടിൽത്തന്നെയാണ് ഭാര്യ ഇപ്പോഴും താമസിച്ചുവരുന്നത്. മുൻപ് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബുവിനെതിരെ സ്ത്രീപീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസും തുടർച്ചയായ കുടുംബവഴക്കുകളുമാണ് ഭാര്യയോടുള്ള വൈരാഗ്യത്തിലേക്ക് നയിച്ചതെന്നും ഇതാണ് കൊലപാതക ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു.

അഗതിമന്ദിരത്തിൽ കിടപ്പിലായിരുന്ന ഷിബുവിനെ പരിചരിക്കുന്നതിനിടയിലാണ് വിഷ്ണു ഇയാളുമായി അടുത്ത സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം മുതലെടുത്താണ് ഭാര്യയെ വധിക്കാനുള്ള ക്വട്ടേഷൻ ഷിബു ഈ യുവാവിന് കൈമാറിയത്. ഷിബുവിന്റെ നിർദേശപ്രകാരം മാരകായുധമായ വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപമുള്ള വീടിന്റെ പരിസരത്ത് വിഷ്ണു ഒളിഞ്ഞിരിക്കുകയായിരുന്നു. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടുപറമ്പിൽ യുവാവിനെ കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ശരീരമാകെ പരിശോധിച്ചപ്പോഴാണ് ഷർട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വടിവാൾ കണ്ടെടുത്തത്.

തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ജോർജിന്റെ ഭാര്യയെ വധിക്കാനാണ് താൻ എത്തിയതെന്ന ഞെട്ടിക്കുന്ന വിവരം പൊലീസിന് മുൻപിൽ ഷിബു തുറന്നുപറഞ്ഞത്. പ്രതികളായ ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത ചേർപ്പ് പൊലീസ്, കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റിമാൻഡ് ചെയ്തു

Summary

The Cherpu Police have arrested a 50-year-old bedridden man, Shibu George, and a 19-year-old inmate of a care home, Vishnu, for plotting to murder Shibu's wife following long-standing domestic disputes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com