പൂരവിളംബര സൈക്കിള്‍ യാത്രയുമായി തൃശൂര്‍ കലക്ടര്‍, വിഡിയോ

ജില്ലാ ഭരണകൂടത്തിന്റെയും തൃശൂര്‍ സൈക്ലേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തിലാണ് തൃശൂര്‍ പൂരത്തിനു മുന്നോടിയായി പൂര വിളംബരം സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.
Thrissur Collector with Pooravilambara cycle ride, video
പൂരവിളംബര സൈക്കിള്‍ യാത്രയുമായി തൃശൂര്‍ കലക്ടര്‍
Updated on
1 min read

തൃശൂര്‍: പൂരവിളംബര സൈക്കിള്‍ യാത്രയുമായി തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ലാ ഭരണകൂടത്തിന്റെയും തൃശൂര്‍ സൈക്ലേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തിലാണ് തൃശൂര്‍ പൂരത്തിനു മുന്നോടിയായി പൂര വിളംബരം സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.

സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്ത കലക്ടര്‍ റാലിയിലും പങ്കെടുത്തു. രാവിലെ 5.30 ന് വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ തെക്കെഗോപുര നടയില്‍ നിന്ന് ആരംഭിച്ചു.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും കണിമംഗലം ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്യനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവിലമ്മ, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് തിരിച്ച് തെക്കേ ഗോപുരനടയില്‍ റാലി അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com