

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായപ്രവാഹം. സര്‍ക്കാരിന് പുറമെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ലുലുവും കല്യാണ്‍ ജ്വല്ലേഴ്സും മണപ്പുറവും അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണരാമന്‍ അറിയിച്ചു. ഈ തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്ക് കൈമാറി.
മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും (ആകെ 14 ലക്ഷം) പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 25,000 രൂപ വീതവും നല്‍കുമെന്നാണ് മണപ്പുറം ഫിനാന്‍സ് ചെയര്‍മാന്‍ വി പി നന്ദകുമാറിന്റെ പ്രഖ്യാപനം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുക.
പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ, ഇവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന ആറ് മാസത്തെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ മേഖലയിലെ പ്രമുഖരും സര്‍ക്കാരും കൈകോര്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates