കുവൈത്ത്: തൃശൂര്‍ ലുലു മാള്‍ പദ്ധതിയുടെ പ്രതിസന്ധിയില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ക്കനുസൃതമായാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു മാളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കുവൈത്തില്‍ ലുലുമാള്‍ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. നിയമപരമായാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. തൃശൂര്‍ പദ്ധതിയിലും അങ്ങനെ തന്നെയാണ്. ജനാധിപത്യ രാജ്യത്ത് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. നിയമപരമായി എല്ലാ നപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില് ലുലു മാള്‍ വരാത്തത് ഒരു പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന എംഎ യൂസഫലിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാന മന്ദിരോദ്ഘാടനച്ചടങ്ങിലാണ് പാര്‍ട്ടിയുടെയും പരാതിക്കാരന്റേയും പേരുപറയാതെ യൂസഫലി സംസാരിച്ചത്. പിന്നാലെയാണ് വരന്തരപ്പിള്ളിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭയുടെ നേതാവുമായ മുകുന്ദന്‍ താനാണ് ആ പരാതിക്കാരനെന്ന് വ്യക്തമാക്കുന്നത്. പിന്നാലെ നിര്‍ദ്ദിഷ്ട സ്ഥലത്തെച്ചൊല്ലി വിവാദം ഉയരുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates