നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ആവേശം, പൂരലഹരിയില്‍ തൃശൂര്‍

പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്കുശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ച് നടക്കും
പൂരം/ ടിവി ദൃശ്യം
പൂരം/ ടിവി ദൃശ്യം
Updated on: 
1 min read

തൃശൂര്‍: തൃശൂര്‍ പൂരലഹരിയില്‍. ഘടകപൂരങ്ങളുടെ വരവ് തുടരുകയാണ്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു. തുടര്‍ന്നാണ് ഘടകപൂരങ്ങളെത്തിയത്. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ കാത്തുനിന്നത്. 

രാവിലെ 11-ന് മഠത്തില്‍ വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്കുശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ച് നടക്കും. 

തുടര്‍ന്ന് വര്‍ണാഭമായ തെക്കോട്ടിറക്കവും പൂരത്തിന്റെ വര്‍ണപ്പൊലിമ വിളിച്ചറിയിക്കുന്ന കുടമാറ്റവും നടക്കും. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനും ആണ് ഇക്കുറി എഴുന്നള്ളുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER