'പൂരത്തിനെത്തി ദിനോസറുകള്‍', ഒരു എഐ ഭാവന; വൈറല്‍ ചിത്രങ്ങള്‍ 

തൃശൂര്‍ പൂരത്തിന്റെ ആവേശത്തിലാണ് നാടും നഗരവും
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ആവേശത്തിലാണ് നാടും നഗരവും. പൂരത്തിന്റെ ആവേശം കൊട്ടിക്കയറുമ്പോള്‍ വ്യത്യസ്തമായ ഒരു ചിന്തയോടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങള്‍ വൈറലാകുന്നു.  ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍.

തൃശ്ശൂര്‍ പൂരത്തിന് ആനകളാണ് മുഖ്യ ആകര്‍ഷണം. ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരുന്നാല്‍ തൃശ്ശൂര്‍ പൂരം എങ്ങനെയായിരിക്കും എന്ന ചിന്തയാണ് ചിത്രങ്ങളായി രൂപാന്തരം പ്രാപിച്ചത്. ദിനോസറുകള്‍ തഴച്ചുവളരുന്ന പാരലല്‍ ലോകത്ത്, പൂരവും ദിനോസറുകളും ഒരുമിക്കുമ്പോള്‍ ഉണ്ടാകാവുന്ന സാധ്യതകൾ കാണാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍.

വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ഒപ്പം തന്നെ വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ അണിനിരക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com