തൃശൂര്‍ പൂരം: ചെമ്പുകാവ് ഭഗവതി എപ്പോള്‍ വരും? അറിയാം ഘടക പൂരങ്ങളുടെ സമയക്രമം

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കി ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ തൃശൂര്‍ പൂരം നടത്തുന്നത്.
Thrissur Pooram
Thrissur Pooramfile
Updated on
1 min read

തൃശൂര്‍: മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കി ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ തൃശൂര്‍ പൂരം നടത്തുന്നത്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നാണ് ഉത്തരവിലുള്ളത്.

ഘടക പൂരങ്ങളുടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം

തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്.

കാരമുക്ക് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്.

ചെമ്പുകാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

പനമുക്കുംമ്പിള്ളി ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

ലാലൂര്‍ ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

ചൂരക്കാട്ടുകാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്.

അയ്യന്തോള്‍ ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്.

Thrissur Pooram
കനത്ത ചൂട് ഇന്നും തുടരും; ആശ്വാസമായി നാളെ മുതല്‍ മഴ

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്.

നെയ്തലക്കാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്.

പാറമേക്കാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

തിരുവമ്പാടി ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്.

ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

പകല്‍ പൂരം (27/4/26)

പാറമേക്കാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്.

തിരുവമ്പാടി ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

Thrissur Pooram
വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി
Summary

Thrissur Pooram: Know the timing of the khadaka pooram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com