'അദ്ദേഹം വര്‍ഗവഞ്ചകനല്ല; ഞങ്ങള്‍ക്ക് അനഭിമതനല്ല'; കോടിയേരിയുടെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി ടികെ ഗോവിന്ദന്‍

ടികെ ഗോവിന്ദന്റെ സന്ദര്‍ശനം വ്യക്തിപരമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
TK Govindan MLA visited the residence of Kodiyeri Balakrishnan
കോടിയേരി ബാലകൃഷ്ണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ടികെ ഗോവിന്ദന്‍ എംഎല്‍എ
Updated on
1 min read

കണ്ണൂര്‍: തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ടികെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനല്ലെന്ന് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേടിയേരിയുമായി വളരെ അടുപ്പമുള്ള ആളാണ് ടികെ ഗോവിന്ദന്‍. ഒരുകാലത്തും അദ്ദേഹം ഞങ്ങള്‍ക്ക് അനഭിമതനല്ലെന്നു വിനോദിനി പറഞ്ഞു. ടികെ ഗോവിന്ദനുമായി പാര്‍ട്ടിക്ക് അതീതമായ ബന്ധമാണെന്നും സ്നേഹത്തോടെ നോക്കിയ ആളെ മറക്കില്ലെന്നും വിനോദിനി പറഞ്ഞു.

TK Govindan MLA visited the residence of Kodiyeri Balakrishnan
'ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്'; കെ സി വേണുഗോപാലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

ടികെ ഗോവിന്ദന്റ സന്ദര്‍ശനം വ്യക്തിപരമാണ്. ഈ വീട്ടില്‍ കോടിയേരിയോട് സ്നേഹമുള്ള ആര്‍ക്കും വരാമെന്നും അവരെ സ്വീകരിക്കുമെന്നും വിനോദിനി പറഞ്ഞു. താന്‍ ആരുടെയും അടിമയല്ലെന്നും തനിക്ക് തന്റെതായ ശരികളുണ്ടെന്നും അവര്‍ പറഞ്ഞു. ടികെ ഗോവിന്ദന്‍ വീട്ടിലെത്തിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു വിനോദിനിയുടെ മറുപടി. ടികെ ഗോവിന്ദന്റെ സന്ദര്‍ശനം വ്യക്തിപരമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

TK Govindan MLA visited the residence of Kodiyeri Balakrishnan
പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

ഇന്ന് ഉച്ചയോടെയാണ് ടികെ ഗോവിന്ദനും ഭാര്യ പികെ രമണിയും കോടിയേരിയുടെ വീട്ടിലെത്തിയത്. കോടിയേരിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്ന് ടികെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും ടികെ ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ഞാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കുമ്പോഴും മനസിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. അന്ന് പത്ര സമ്മേളനത്തില്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ പ്രശ്നം വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്നം പരിഹരിക്കുന്നതില്‍ അസാധാരണമായ കഴിവ് കോടിയേരിക്കുണ്ടായിരുന്നു. അത് ചെറുപ്പത്തിലെ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ഏത് വിഷമത്തിലും കോടിയേരിയുടെ മുഖത്ത് നോക്കിയാല്‍ നമ്മുടെ എല്ലാ വിഷമവും തീരുമായിരുന്നു. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും പറയുന്നത് അതുകൊണ്ടാണ്'- ടികെ ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി പ്രസ്ഥാനത്തിന് വേണ്ടി എത്രയോ പ്രവര്‍ത്തിച്ചു. സന്ദര്‍ശനത്തിന് മറ്റൊരു രാഷ്ട്രീയ മാനവുമില്ലെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. ടികെ ഗോവിന്ദനെ വര്‍ഗ വഞ്ചകനെന്ന് വിളിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും മാധ്യമങ്ങളോട് പറഞ്ഞു.

Summary

TK Govindan MLA visited the residence of Kodiyeri Balakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com