'കോണ്‍ഗ്രസ് എന്‍റെ ജീവനാണ്'; മുരളിക്കായി ചുവരെഴുതി പ്രതാപന്‍ - വിഡിയോ

ടിഎന്‍ പ്രതാപന്‍ മുരളീധരനായി ചുവരെഴുതുന്നു
ടിഎന്‍ പ്രതാപന്‍ മുരളീധരനായി ചുവരെഴുതുന്നുവിഡിയോ ദൃശ്യം
Updated on
1 min read

തൃശൂര്‍: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുംമുന്പു തന്നെ കെ മുരളീധരനായി തൃശൂരില്‍ ചുവരെഴുതി നിലവിലെ എംപി ടിഎന്‍ പ്രതാപന്‍. പ്രതാപനു പകരം മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം ചുവരെഴുതാന്‍ പ്രതാപന്‍ എത്തിയത്.

പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും പ്രതാപന്‍ പറഞ്ഞു.

തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. തനിക്കു വേണ്ടി ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികമാണ്. കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവാണെന്നും മികച്ച ലീഡറാണെന്നും ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു.

ടിഎന്‍ പ്രതാപന്‍ മുരളീധരനായി ചുവരെഴുതുന്നു
സ്വീകരിക്കാന്‍ മുരളീധരനും സുരേന്ദ്രനും; തലസ്ഥാനത്ത് പദ്മജയ്ക്ക് വന്‍ സ്വീകരണം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതാപന്‍ സ്ഥാനാര്‍ഥിയാവുമെന്ന പ്രതീക്ഷയില്‍ നേരത്തെ പ്രവര്‍ത്തകര്‍ പലയിടത്തും ചുവരെഴുത്തു തുടങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bhavana, Happy Husbands
On Camera, 4 Members Of Family Killed As Speeding SUV Rams Car On UP Highway
Vinicius Jr breaks down
Auto driver files complaint against vlogger for allegedly driving drunk
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com