ടിഎന്‍ പ്രതാപന്‍ ഫയല്‍
Kerala
ടിഎന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരി- ലക്ഷദ്വീപ് ചുമതല
എഐസിസി സെക്രട്ടറിയായി നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു
ന്യുഡല്‍ഹി: മുന്‍ എംപി ടിഎന്‍ പ്രതാപന് പുതിയ ചുമതല. എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പുതുച്ചേരി- ലക്ഷദ്വീപിന്റെ ചുമതലയാണ് പ്രതാപനുള്ളത്.
2019 മുതല്‍ 2024 വരെ തൃശൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ടിഎന്‍ പ്രതാപന്‍. 2001ലും 2006ലും നാട്ടികയില്‍ നിന്നും 2011ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. 2011-2016 നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പായിരുന്നു. മുന്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റായും പ്രതാപന്‍ പ്രവര്‍ത്തിച്ചിരുന്നു.
Summary
TN Prathapan has been appointed as AICC Secretary.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

